തലശ്ശേരി : ഇല്ലത്തു താഴയിലെ വയലളം വെസ്റ്റ്. എൽ. പി. സ്‌കൂൾ 125ാം വാർഷികം ആഘോഷിക്കുകയാണ്. 1898 ൽ പാറായി രാമൻ ഗുരുക്കൾ ആയിരുന്നു സ്‌കൂൾ ആരംഭച്ചിത്. ആദ്യം ഏകാദ്ധ്യാപക വിദ്യാലയമായി തുടങ്ങിയ സ്‌കൂൾ പിന്നീട് അഞ്ചു വരെ ക്ലാസ്സുകളുള്ള വിദ്യാലയമായി വളരുകയായിരുന്നു. ഒട്ടനവധി പ്രശസ്തരായ വിദ്യാർത്ഥികൾ ഈ സ്‌ക്കൂളിൽ നിന്നും അറിവു സമ്പാദിച്ച് ലോകത്തിന്റെ പലഭാഗങ്ങളിലുംഉന്നതരായി ജീവിക്കുന്നുണ്ട്. അതു പോലെ ഒട്ടനവധിപ്രഗൽഭരായഅധ്യാപികാധ്യാപകൻ മാർ പഠിപ്പിച്ച വിദ്യാലയമാണിത്.
ജില്ലാ സബ് ജില്ലാ കലാ കായിക ശാസ്ത്രമേള മൽസരങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പടക്കം നിരവധി സമ്മാനങ്ങൾ കാലാകാലമായി നേടിയെടുത്തു കൊണ്ടിരിക്കുന്ന ഒരു ഗ്രാമീണ വിദ്യാലയം കൂടിയാണിത്. 2003 മുതൽ കെ. മിനി യാ ണ് സ്‌കൂളിന്റെ പ്രധാനാദ്ധ്യാപിക ‘