ലോഗോ പ്രകാശനം ചെയ്തു

ലോഗോ പ്രകാശനം ചെയ്തു

കണ്ണൂര്‍: ഗോ-ഗെറ്റേര്‍സ് ക്രിക്കറ്റ് അക്കാദമിയുടെയും കനറാ ബാങ്കിന്റെയും ആഭിമുഖ്യത്തില്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും കേരളാ ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെ ആറ് മുതല്‍ 15 വരെ കണ്ണൂര്‍ പോലിസ് മൈതാനിയിലും, കണ്ണൂര്‍ എന്‍ജിനീയറിങ് കോളേജ് ഗ്രൗണ്ടിലും, തലശ്ശേരി കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലുമായി നടക്കുന്ന പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്കായുള്ള അഖില കേരളാ ലീഗ്-കം- നോക്കൗട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ.മോഹനന്‍ നിര്‍വ്വഹിച്ചു. ഗോ-ഗെറ്റേര്‍സ് ക്രിക്കറ്റ് അക്കാദമി ഡയരക്ടര്‍ എ.കെ. ഷെരീഫ്, കനറാ ബാങ്ക് കണ്ണൂര്‍ ചീഫ് മാനേജര്‍ എ.ആര്‍ രാജേഷ്, ഗോ-ഗെറ്റേര്‍സ് ക്രിക്കറ്റ് അക്കാദമി മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി.ഗോകുല്‍ ദാസ് , അക്കാദമിയിലെ ട്രെയിനി പാരന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.അമേഷ് എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *