മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മവും കേന്ദ്രീകൃത കോള്‍ സെന്റര്‍ സംവിധാനത്തിന്റെ ഉദ്ഘാടനവും ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ കാര്യവട്ടത്തുവച്ച് നാളെ 2023 ജനുവരി അഞ്ചിന് വൈകുന്നേരം മൂന്ന് മണിക്ക് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാലയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ചേര്‍ന്ന് നിര്‍വഹിക്കും.
കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സംയുക്തമായി നടപ്പാക്കുന്ന ‘ലൈവ് സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്‍ട്രോള്‍ ‘പദ്ധതിയുടെ കീഴില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മവും കേന്ദ്രീകൃത കോള്‍ സെന്റര്‍ സംവിധാനത്തിന്റെ ഉദ്ഘാടനവും ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ കാര്യവട്ടത്തുവച്ച് 2023 ജനുവരി അഞ്ചിന് വൈകുന്നേരം മൂന്ന് മണിക്ക് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീ പര്‍ഷോത്തം രൂപാലയും ബഹു കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ശ്രീ വി മുരളീധരനും ചേര്‍ന്ന് നിര്‍വഹിക്കുന്നു. ഏതു സമയത്തും കര്‍ഷകര്‍ക്ക് മൃഗചികിത്സാ സൗകര്യം ലഭിക്കുന്നതിനും 24 മണിക്കൂറും കര്‍ഷകര്‍ക്ക് സംശയദൂരീകരണത്തിനും അടിയന്തര ഘട്ടങ്ങളില്‍ ചികില്‍സ ലഭ്യമാക്കുന്നതിനും ഡോക്ടറുടെ സേവനം ആവശ്യപ്പെടുന്നതിനുമായി സൗജന്യമായി ബന്ധപ്പെടാവുന്ന 1962 എന്ന ടോള്‍ ഫ്രീ നമ്പറുള്ള കേന്ദ്രീകൃത കോള്‍ സെന്ററിന്റെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അവര്‍കള്‍ നിര്‍വ്വഹിക്കുന്നതുമാണ്. സംസ്ഥാനത്തെ 29 ബ്ലോക്കുകളിലേക്കാണ് ഈ വാഹനങ്ങള്‍ അനുവദിച്ചിരിക്കുന്നത്.
ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ രണ്ട് ബ്ലോക്കുകളില്‍ വീതവും ഇടുക്കി ജില്ലയില്‍ മൂന്ന് ബ്ലോക്കുകളിലേക്കുമാണ് ഈ വാഹനങ്ങള്‍ നല്‍കുന്നത്. ഈ വാഹനങ്ങളുടെ തുടര്‍ നടത്തിപ്പ് ചിലവ് 60% കേന്ദ്രസര്‍ക്കാരും 40% സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് വഹിക്കുന്നത്. കര്‍ഷകര്‍ക്ക് താഴെ പറയുന്ന ഏകീകൃത സേവന നിരക്കില്‍ മരുന്നുള്‍പ്പെടെ യാതൊരുവിധ അധിക ചാര്‍ജും ഈടാക്കാതെ വീട്ടുപടിക്കല്‍ സേവനം ലാഭമാകുന്നതാണ്. കന്നുകാലികള്‍ പൗള്‍ട്രി മുതലായവ കര്‍ഷകരുടെ വീട്ടുപടിക്കല്‍ എത്തി ചികിത്സ നല്‍കുന്നതിന് 450/- രൂപ, കൃത്രിമ ബീജദാനം നല്‍കുന്നുണ്ടെങ്കില്‍ 50/- രൂപ കൂടി അധികമായി ചാര്‍ജ് ചെയ്യും. അരുമ മൃഗങ്ങള്‍ – ഉടമയുടെ വീട്ടുപടിക്കല്‍ എത്തി ചികിത്സിക്കുന്നതിന് 950/- രൂപ.
ഒരേ ഭവനത്തില്‍ കന്നുകാലികള്‍, പൗള്‍ട്രി മുതലായവയ്ക്കും അരുമ മൃഗങ്ങള്‍ക്കും ഒരേസമയം ചികിത്സ ആവശ്യമുണ്ടെങ്കില്‍ 950/- രൂപ.
91 പേര്‍ക്ക് പ്രത്യക്ഷത്തില്‍ തൊഴില്‍ നല്‍കുന്നതിനോടൊപ്പം അനേകായിരം പേര്‍ക്ക് പരോക്ഷമായി തൊഴില്‍ നല്‍കാനും പദ്ധതി മൂലം സാധിക്കുന്നുണ്ട്. കരാറടിസ്ഥാനത്തില്‍ ഓരോ വാഹനത്തിലും ഒരു വെറ്ററിനറി ഡോക്ടര്‍, ഒരു പാരാസെറ്റ്, ഒരു ഡ്രൈവര്‍ കം അറ്റന്‍ഡന്റ് എന്നിങ്ങനെ മൂന്നു പേരാണ് സേവനത്തിനായി ഉണ്ടാവുക. ഇത്തരത്തില്‍ എടുക്കുന്ന ഉദ്യോഗസ്ഥരുടെ ശമ്പളവും വാഹനത്തില്‍ ആവശ്യമായ മരുന്നുകളും ഇന്ധന ചിലവും 60:40 എന്ന അനുപാതത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നു വഹിക്കുന്നതാണെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.