മൃഗ ചികിത്സ സേവനങ്ങള്‍ ഇനി രാത്രി കാലത്തും; വീട്ടുപടിക്കല്‍ മുഴുവന്‍ സമയ ചികിത്സക്ക് വെറ്ററിനറി ആംബുലന്‍സുകള്‍ സജ്ജം, നാളെ മുതല്‍ സേവനം ലഭ്യമാകും: മന്ത്രി ജെ ചിഞ്ചു റാണി

മൃഗ ചികിത്സ സേവനങ്ങള്‍ ഇനി രാത്രി കാലത്തും; വീട്ടുപടിക്കല്‍ മുഴുവന്‍ സമയ ചികിത്സക്ക് വെറ്ററിനറി ആംബുലന്‍സുകള്‍ സജ്ജം, നാളെ മുതല്‍ സേവനം ലഭ്യമാകും: മന്ത്രി ജെ ചിഞ്ചു റാണി

തിരുവനന്തപുരം: കര്‍ഷകരുടെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സംവിധാനങ്ങള്‍ എത്തിക്കുക എന്ന ദീര്‍ഘനാളത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുകയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സംയുക്തമായി നടപ്പിലാക്കുന്ന ”ലൈവ്‌സ്റ്റോക്ക് ഹെല്‍ത്ത് കം ആന്‍ഡ് ഡിസീസ് കണ്ട്രോള്‍” എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ കീഴില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മവും കേന്ദ്രീകൃത കോള്‍ സെന്റര്‍ സംവിധാനത്തിന്റെ ഉദ്ഘാടനവും ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ കാര്യവട്ടത്തുവച്ച് 2023 ജനുവരി അഞ്ചിന് വൈകുന്നേരം മൂന്ന് മണിക്ക് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി പര്‍ഷോത്തം രുപാലയും ബഹു കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരനും ചേര്‍ന്ന് നിര്‍വഹിക്കുന്നു. 1962 കേന്ദ്രീകൃത ടോള്‍ഫ്രീ കോള്‍ സെന്റര്‍ സംവിധാനത്തിലൂടെയാണ് 29 മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നത് എന്ന് പത്രസമ്മേളനത്തില്‍ മൃഗസംരക്ഷണ ക്ഷീര വികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി അറിയിച്ചു.
കേന്ദ്രവിഷ്‌കൃത പദ്ധതിയായ ‘ലൈവ്‌സ്റ്റോക്ക് ഹെല്‍ത്ത് ആന്റ് ഡിസീസ് കണ്‍ട്രോള്‍’ എന്ന പദ്ധതിയുടെ കീഴില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് എന്ന ഘടകത്തിനു കീഴിലാണ് കേരള സംസ്ഥാനത്തിന് 29 മൊബൈല്‍ യൂണിറ്റുകള്‍ അനുവദിച്ചത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ 4.64 കോടി രൂപ അനുവദിച്ചിരുന്നു. ഒരു വാഹനത്തിന്റെ യൂണിറ്റ് കോസ്റ്റ് ചിലവ് 16 ലക്ഷം രൂപയാണ്. ഇതില്‍ വാഹനം വാങ്ങുന്ന ചിലവും വാഹനത്തിന്റെ അകത്ത് ആവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുമാണ്. ഇത്തരത്തില്‍ 29 വാഹനങ്ങള്‍ വാങ്ങുകയും ആവശ്യമായ ചികിത്സാ ഉപകരണങ്ങള്‍ വാഹനത്തിന്റെ അകത്ത് സജ്ജമാക്കുകയും ചെയ്ത് പൂര്‍ണമായും സേവനത്തിനു സജ്ജമായിരിക്കുകയാണ്.
സംസ്ഥാനത്തെ 29 ബ്ലോക്കുകളിലേക്കാണ് ഈ വാഹനങ്ങള്‍ അനുവദിച്ചിരിക്കുന്നത്. ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ രണ്ട് ബ്ലോക്കുകളില്‍ വീതവും ഇടുക്കി ജില്ലയില്‍ മൂന്ന് ബ്ലോക്കുകളിലേക്കുമാണ് ഈ വാഹനങ്ങള്‍ നല്‍കുന്നത്. ഈ വാഹനങ്ങളുടെ തുടര്‍നടത്തിപ്പ് ചിലവ് 60% കേന്ദ്രസര്‍ക്കാരും 40% സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് വഹിക്കുന്നത്. കരാറടിസ്ഥാനത്തില്‍ ഓരോ വാഹനത്തിലും ഒരു വെറ്ററിനറി ഡോക്ടര്‍, ഒരു പാരാവെറ്റ്, ഒരു ഡ്രൈവര്‍ കം അറ്റിന്‍ഡന്റ് എന്നിങ്ങനെ മൂന്നു പേരാണ് സേവനത്തിനായി ഉണ്ടാവുക. ഇത്തരത്തില്‍ എടുക്കുന്ന ഉദ്യോഗസ്ഥരുടെ ശമ്പളവും വാഹനത്തിനാവശ്യമായ മരുന്നുകളും ഇന്ധനചെലവും 60:40 എന്ന അനുപാതത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വഹിക്കുന്നതാണ്.

പ്രാരംഭഘട്ടത്തില്‍ മേല്‍ പറഞ്ഞ 29 ബ്ലോക്കുകളില്‍ ഉച്ചക്ക് ശേഷം ഒരു മണി മുതല്‍ എട്ട് മണി വരെ ആണ് ഈ വാതില്‍പ്പടി സേവനം ലഭ്യമാകുന്നത്. മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ സജ്ജീകരിച്ചിട്ടുള്ള ഉപകരണങ്ങള്‍, വെളിച്ചമില്ലാത്ത സന്ദര്‍ഭങ്ങളില്‍ വെളിച്ചം ലഭ്യമാക്കുന്നതിന് ജനറേറ്റര്‍, സര്‍ജറി ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍, ടോള്‍ ഫ്രീ നമ്പറില്‍ നിന്നുള്ള കര്‍ഷകരുടെ കോളുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ടാബ്ലറ്റ്, പശുക്കളില്‍ ഗര്‍ഭധാരണത്തിന് കുത്തിവെപ്പ് നടത്തുന്നതിനുള്ള ഉപകരണങ്ങള്‍ തുടങ്ങിയ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ മൊബൈല്‍ യൂണിറ്റ്.
ഈ മൊബൈല്‍ യൂണിറ്റുകള്‍ എല്ലാം തന്നെ ഒരു കേന്ദ്രീകൃത കാള്‍ സെന്റര്‍ സംവിധാനത്തിലൂടെ നിയന്ത്രിക്കും. കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ‘1962’ എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ ഈ കാള്‍ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. അവരുടെ ആവശ്യങ്ങളും സംശയങ്ങളും പ്രസ്തുത കാള്‍ സെന്ററില്‍ അറിയിക്കാവുന്നതാണ്. മൊബൈല്‍ യൂണിറ്റുകള്‍ കര്‍ഷകരുടെ വീട്ടുപടിക്കല്‍ എത്തേണ്ടതുണ്ടെങ്കില്‍ കാള്‍സെന്റര്‍ ഈ യൂണിറ്റുകളെ കര്‍ഷകരുമായി ബന്ധിപ്പിക്കുന്നതാണ്.

സംസ്ഥാനമൊട്ടാകെ സേവനം നല്‍കാന്‍ സാധിക്കുന്ന ഈ കാള്‍ സെന്റര്‍ സംവിധാനം തിരുവനന്തപുരം ജില്ലയിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരു വെറ്ററിനറി ഡോക്ടര്‍, 3 കാള്‍ എക്‌സിക്യൂട്ടീവുകള്‍ എന്നിവര്‍ മുഖേനയാണ് ആദ്യഘട്ടത്തില്‍ ഇത് പ്രവര്‍ത്തിച്ച തുടങ്ങുക. ഘട്ടം-ഘട്ടമായി ഇതില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കും.

മൊബൈല്‍ വെറ്ററിനറി യൂണിറ്റ് ശമ്പള വിവരം (മാസം)
i. വെറ്റിനറി ഡോക്ടര്‍ -50,000/രൂപ
ii. പാരവെറ്റ് -20,000/ രൂപ
iii. ഡ്രൈവര്‍ കം അറ്റന്‍ഡ് – 18,000/രൂപ

കോള്‍ സെന്റര്‍ സംവിധാനം ശമ്പള വിവരം (മാസം)
i. വെറ്ററിനറി ഡോക്ടര്‍ – 50,000/ രൂപ
ii. കോള്‍ സെന്റ് എക്‌സിക്യൂട്ടീവ് – 15,000 രൂപ
മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ സേവനം കര്‍ഷകര്‍ക്ക് വാതില്‍പ്പടി നല്‍കുന്നതിന് ഫീസ് നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.

സേവന നിരക്ക്
I. കന്നുകാലികള്‍ പോള്‍ട്രി മുതലായവ, കര്‍ഷകരുടെ വീട്ടുപടിക്കല്‍ എത്തി ചികിത്സ നല്‍കുന്നതിന് 450/ രൂപ; കൃത്രിമ ബീജദാനം നല്‍കുന്നുണ്ടെങ്കില്‍ 50/ രൂപ കൂടി അധികമായി ചാര്‍ജ് ചെയ്യും.
II. അരുമ മൃഗങ്ങള്‍ – ഉടമയുടെ വീട്ടുപടിക്കല്‍ എത്തി ചികിത്സിക്കുന്നതിന് 950/ രൂപ
III. ഒരേ ഭവനത്തില്‍ കന്നുകാലികള്‍, പൗള്‍ട്രി മുതലായവയ്ക്കും അരുമ മൃഗങ്ങള്‍ക്കും ഒരേസമയം ചികിത്സ ആവശ്യമുണ്ടെങ്കില്‍ 950 / രൂപ.
91 പേര്‍ക്ക് പ്രത്യക്ഷത്തില്‍ തൊഴില്‍ നല്‍കുന്നതിനോടൊപ്പം അനേകായിരം പേര്‍ക്ക് പരോക്ഷമായി തൊഴില്‍ നല്‍കാനും പദ്ധതി മൂലം സാധിക്കുന്നു.
വെറ്ററിനറി ആംബുലന്‍സ് സേവനം ലഭ്യമാകുന്ന ജില്ല, ബ്ലോക്ക്, സ്ഥാപനത്തിന്റെ പേര് ക്രമത്തില്‍ താഴെ കൊടുത്തിരിക്കുന്നു.

 

1. തിരുവനന്തപുരം
നെടുമങ്ങാട്
(VPC നെടുമങ്ങാട്)
പാറശ്ശാല
(VPC പാറശ്ശാല)

2. കൊല്ലം
ചടയമംഗലം
(VH കടക്കല്‍)
അഞ്ചല്‍
(VH അഞ്ചല്‍)

3. പത്തനംതിട്ട
പറക്കോട്
(VPC അടൂര്‍)
മല്ലപ്പള്ളി
(VH മല്ലപ്പള്ളി)
4 ആലപ്പുഴ

കഞ്ഞിക്കുഴി
(VH കണിച്ചുകുളങ്ങര)
മുതുകുളം
(VH മുതുകുളം)

5. ഇടുക്കി
കട്ടപ്പന
(VPC കട്ടപ്പന)
ദേവികുളം
(VPC മൂന്നാര്‍)
അഴുത
(VD വണ്ടിപെരിയാര്‍)

6.കോട്ടയം
കാഞ്ഞിരപ്പള്ളി
(VPC കാഞ്ഞിരപ്പള്ളി)
വൈക്കം
(VH വൈക്കം)
7.എറണാകുളം
കോതമംഗലം
(VH ഊന്നുകല്‍)
മുളന്തുരുത്തി
(VPC മുളന്തുരുത്തി)

8.തൃശ്ശൂര്‍
മതിലകം
(VH മതിലകം)
പഴയന്നൂര്‍
(VH പഴയന്നൂര്‍)

9.പാലക്കാട്
പട്ടാമ്പി
(VH പട്ടാമ്പി)
അട്ടപ്പാടി
(VH അഗളി)

10.മലപ്പുറം
തിരൂര്‍
(VPC തിരൂര്‍)
നിലമ്പൂര്‍
(VH നിലമ്പൂര്‍)

11.കോഴിക്കോട്
കൊടുവള്ളി
(VD താമരശ്ശേരി)
തൂണേരി
(VH തൂണേരി)

12. വയനാട്
മാനന്തവാടി
(VPC മാനന്തവാടി)
സുല്‍ത്താന്‍ ബത്തേരി
(VH സുല്‍ത്താന്‍ബത്തേരി)

13. കണ്ണൂര്‍
പയ്യന്നൂര്‍
(VPC പയ്യന്നൂര്‍)
ഇരിട്ടി
(VPC ഇരിട്ടി)

14.കാസര്‍കോട്
കാഞ്ഞങ്ങാട്
(VH- കാഞ്ഞങ്ങാട്)
കാസര്‍കോട്
(DVC കാസര്‍കോട്)

 

Share

Leave a Reply

Your email address will not be published. Required fields are marked *