തിരുവനന്തപുരം: 21-ാമത് പ്രവാസി ഭാരതീയ (കേരള) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇ. കെ.നായനാര്‍ സ്മാരക പുരസ്‌ക്കാരങ്ങള്‍ കെ.കെ.രമ എം.എല്‍.എ , മുന്‍ മന്ത്രി സി.ദിവാകരന്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ എന്നിവര്‍ക്ക് ലഭിക്കും. സംവിധായകന്‍ കെ.മധുപാല്‍, നിര്‍മ്മാതാവ് സൂര്യദേവ, എം. മെഹബൂബ്, ഗീതാ ജോര്‍ജ് (അമേരിക്ക) , പി.എ.ഷുക്കൂര്‍ കിനാലൂര്‍, ഡോ.ഷീലാ ഫിലിപോസ്, ഡോ. അബ്ദുള്‍ മജീദ് അലിയാരു കുഞ്ഞ് ( കിംസ് ഹോസ് പിറ്റല്‍) , ഡോ. അമാനുള്ള വടക്കുംകര , ജി.ബിനുകുമാര്‍, നാസര്‍ കറുകപ്പാടത്ത്, ഡോ. ശ്യാം പി.പ്രഭു, മനോഫര്‍ വള്ളക്കടവ്, അശോക് പിള്ള, മുഹമ്മദ് കെ. മാനുട്ടി, അബ്ദുള്‍ ഗഫൂര്‍ അഹമദ്, ഹബീബ് ഏലംകുളം , ഡോ. പ്രതാപ് ഫെലിക്‌സ്, ഡോ. വി.എം. എ. ഹക്കീം, ഡോ: പ്രകാശ് ദിവാകരന്‍, ഡോ: അമര്‍ഷന്‍, ഹനീഫ മുന്നിയൂര്‍, ടി എസ്.സി. പ്രസാദ്, മനോജ്.കെ, ഡെപ്യൂട്ടി മേയര്‍ പി.കെ രാജു, കുട്ടി നമിത, വല്‍സന്‍ നെല്ലിക്കോട് , രജനി സുരേഷ്, മാധ്യമ പ്രവര്‍ത്തകരായ കോവളം സതീഷ് , ശിവ കൈലാസ്, മോഹന്‍ദാസ് വെള്ളറട, കെ.എസ്.എഫ്. ഇ എം.ഡി ഡോ. സനില്‍ കെ.എസ്, രാജു തമ്പി, നെടുവത്തൂര്‍ ഗണേശന്‍ തിരുമേനി എന്നിവര്‍ക്കാണ് മറ്റ് പുരസ്‌കാരങ്ങള്‍ ലഭിക്കുക.
9, 10, 11 തീയതികളില്‍ തിരുവനന്തപുരത്താണ് പ്രവാസി ഭാരതീയ ദിനാഘോഷം നടക്കുകയെന്ന് ജനറല്‍ കണ്‍വീനര്‍ പ്രവാസി ബന്ധു എസ്. അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പതിന് ഗാന്ധി പാര്‍ക്കിലാണ് തുടക്കം. 10ന് ചൈത്രം ഹോട്ടലില്‍ വിവിധ സെമിനാറുകള്‍. 11ന് സമാപനവും പുരസ്‌കാര സമര്‍പ്പണവും നടക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ , എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, മന്ത്രിമാരായ ജി.ആര്‍ അനില്‍, കെ.എന്‍. ബാലഗോപാല്‍, ഡോ.ആര്‍. ബിന്ദു, ആന്റണി രാജു , ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ഐ.ബി.സതീഷ് എം.എല്‍.എ, കാനം രാജേന്ദ്രന്‍, എം.എം.ഹസ്സന്‍, ഡോ. പി.ജെ.കുര്യന്‍, ഒ.രാജഗോപാല്‍. പി.ശ്രീരാമകൃഷ്ണന്‍, യു.എ.ഇ കോണ്‍സല്‍ ജനറല്‍ ശൈഖ് ഗലീഫ , കെ.വരദരാജന്‍, കെ.ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളില്‍ സംബന്ധിക്കും. സംഘാടകസമിതി ഭാരവാഹികളായ വില്ലറ്റ് കൊറയ, ശശി ആര്‍.നായര്‍, എച്ച്. നൂറുദീന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.