- തീരുമാനം സമവായ ചര്‍ച്ചയ്‌ക്കൊടുവില്‍
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ പ്രതിപക്ഷം നടത്തി വരുന്ന സമരം തീര്‍ക്കാന്‍ ധാരണ. ഇതോടെ തിരുവനന്തപുരം നഗരസഭയില്‍ കഴിഞ്ഞ 56 ദിവസമായി തുടരുന്ന സമരമാണ് അവസാനിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷുമായി കക്ഷി നേതാക്കള്‍ നടത്തിയ സമവായ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. അന്വേഷണം അതിന്റെ വഴിക്ക് നടക്കും. ഡി.ആര്‍ അനില്‍ താനാണ് കത്ത് എഴുതിയതെന്ന കാര്യം സമ്മതിച്ചു. അതിനാല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കും. ഭരണപരമായ കാര്യങ്ങളില്‍ ഉയര്‍ന്ന ആക്ഷേപം പ്രത്യേകം പരിശോധിക്കും.
ആരോഗ്യകരമായ ചര്‍ച്ചയാണ് നടന്നതെന്ന് ബി.ജെ.പി നേതാവ് വി.വി രാജേഷ്. മേയറുടെ രാജി ആവശ്യം കോടതി തീരുമാനത്തിന് അനുസരിച്ച് നടക്കും. നഗരസഭയിലെ ദൈനംദിന പ്രതിഷേധം അവസാനിപ്പിക്കുന്നുവെന്നും വി.വി രാജേഷ് അറിയിച്ചു. സമരം അവസാനിപ്പിക്കുന്നുവെന്ന് യു.ഡി.എഫും വ്യക്തമാക്കി. മൊത്തം അഴിമതിക്കെതിരേയായിരുന്നു സമരമെന്ന് പാലോട് രവി പറഞ്ഞു.