രാജ്യത്ത് എവിടെയിരുന്നും വോട്ട് ചെയ്യാം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്ത് എവിടെയിരുന്നും വോട്ട് ചെയ്യാം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചെയ്യാനായി ഇനി സ്വന്തം മണ്ഡലത്തിലേക്ക് വരേണ്ട ആവശ്യമില്ല. രാജ്യത്ത് എവിടെയിരുന്നും വോട്ട് ചെയ്യാനുള്ള സംവിധാനം അവതരിപ്പിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

അടുത്ത മാസം 16ാം തീയതി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മുന്‍പാകെ പുതിയ സംവിധാനം അവതരിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പുതുതായി വികസിപ്പിച്ച എം3 ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലാണ് സ്വന്തം മണ്ഡലത്തിന് പുറത്ത് വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നത്. ഇതോടെ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും യാത്ര ചെയ്യാതെ അവരുടെ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കും.

എട്ട് ദേശീയ പാര്‍ട്ടികളുടെയും 57 പ്രാദേശീക പാര്‍ട്ടികളുടെയും യോഗമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്ത മാസം വിളിച്ചിരിക്കുന്നത്. ഈ യോഗത്തില്‍ പുതിയ വോട്ടിങ് യന്ത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്മീഷന്‍ നല്‍കും. യുവാക്കള്‍ വോട്ട് രേഖപ്പെടുത്തുന്നത് കുറഞ്ഞതോടെയാണ് ഇത്തരമൊരു നീക്കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടക്കം കുറിച്ചതെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *