മാന്‍ഡോസ് ചക്രവാതച്ചുഴിയായി; കേരളത്തില്‍ മഴ ശക്തിയാര്‍ജ്ജിക്കും; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മാന്‍ഡോസ് ചക്രവാതച്ചുഴിയായി; കേരളത്തില്‍ മഴ ശക്തിയാര്‍ജ്ജിക്കും; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: മാന്‍ഡോസ് ചുഴലിക്കാറ്റ് ദുര്‍ബലമായെങ്കിലും കേരളത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ചക്രവാതച്ചുഴിയായി മാന്‍ഡോസ് ചുഴലിക്കാറ്റ് വടക്കന്‍ തമിഴ്നാടിനും തെക്കന്‍ കര്‍ണാടകത്തിനും വടക്കന്‍ കേരളത്തിനും മുകളിലായി സ്ഥിതിചെയ്യുന്നതാണ് മഴയ്ക്ക് കാരണം. അതിനാല്‍ വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലൊഴികെ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചക്രവാതച്ചുഴി വടക്കന്‍ കേരള-കര്‍ണാടക തീരം വഴി തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിച്ച് ഡിസംബര്‍ 13 ഓടെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ച് ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകാനാണ് സാധ്യത.

മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 13 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *