ഗുജറാത്തില്‍ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്; വോട്ടെണ്ണല്‍ എട്ടിന്

ഗുജറാത്തില്‍ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്; വോട്ടെണ്ണല്‍ എട്ടിന്

അഹ്‌മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. മധ്യ, വടക്കന്‍ ഗുജറാത്തിലെ 14 ജില്ലകളിലായി 93 നിയോജക മണ്ഡലങ്ങളിലെ 2.51 കോടി വോട്ടര്‍മാരാണ് ഇന്ന് വിധി നിര്‍ണയിക്കുക. 833 സ്ഥാനാര്‍ഥികളാണ് വിധി തേടി ഇറങ്ങുന്നത്.
ഡിസംബര്‍ ഒന്നിനായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. 89 മണ്ഡലങ്ങളിലായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. 26,409 പോളിങ് ബൂത്തിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, ഹാര്‍ദിക് പാണ്ഡ്യ, കോണ്‍ഗ്രസ് നേതാവ് ശക്തി സിങ് കോഹില്‍ എന്നീ പ്രമുഖര്‍ അവസാനഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *