ഗവര്‍ണറെ കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കി

ഗവര്‍ണറെ കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കി

തിരുവനന്തപുരം: കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ പിണറായി സര്‍ക്കാര്‍ നീക്കി. സാംസ്‌കാരിക വകുപ്പാണ് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. സാംസ്‌കാരിക വകുപ്പിന്റെ കീഴിലാണ് കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല. യൂണിവേഴ്‌സിറ്റികളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് തന്നെയെന്ന് വ്യക്തമാക്കുകയാണ് ഈ ഉത്തരവിലൂടെ ഇടത് സര്‍ക്കാര്‍. ഇതിന്റെ ആദ്യ പടിയായാണ് ഗവര്‍ണറെ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കിയത്.

2006 മുതല്‍ സംസ്ഥാന ഗവര്‍ണറാണ് കലാമണ്ഡലത്തിന്റെ ചാന്‍സലര്‍. കലാമണ്ഡലം കല്‍പ്പിക സര്‍വകലാശാലയുടെ ചട്ടങ്ങള്‍ പ്രകാരം ചാന്‍സലറെ നിയമിക്കാന്‍ ഉള്ള അധികാരം സംസ്ഥാന സര്‍ക്കാരിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഈ അധികാരം ഉപയോഗിച്ചാണ് സാംസ്‌കാരിക വകുപ്പ് ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതെന്ന് സാംസ്‌കാരിക വകുപ്പ് വിശദീകരിച്ചു. പുതിയ ചാന്‍സലര്‍ ചുമതലയേല്‍ക്കും വരെ പ്രോ ചാന്‍സലര്‍ കൂടിയായ മന്ത്രി വി.എന്‍ വാസവനായിരിക്കും ചാന്‍സലര്‍. അഞ്ച് വര്‍ഷത്തേക്കാകും കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയില്‍ ചാന്‍സലറെ നിയമിക്കുക

 

Share

Leave a Reply

Your email address will not be published. Required fields are marked *