പോളിങ് ബൂത്തിലേക്ക് ഹിമാചല്‍ പ്രദേശ്; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

പോളിങ് ബൂത്തിലേക്ക് ഹിമാചല്‍ പ്രദേശ്; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഗുജറാത്തും ഹിമാചല്‍ പ്രദേശും പോളിങ് ബൂത്തിലേക്ക്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമസഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. നിലവില്‍ ഹിമാചാല്‍ പ്രദേശിലെ വോട്ടെടുപ്പ് നവംബര്‍ 12ന് ഒറ്റഘട്ടമായാണ്. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിനാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ 17ന് നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 25 ആണ്. ഒക്ടോബര്‍ 27ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 29 ആണ്. എന്നാല്‍, ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും.

കോവിഡ് മാനദണ്ഡം പാലിച്ചാവും തിരഞ്ഞെടുപ്പെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കോവിഡ് വലിയ തോതിലില്ലെങ്കിലും ജാഗ്രത അനിവാര്യമാണെന്നാണ് വിലയിരുത്തല്‍. സുരക്ഷിത വോട്ടെടുപ്പിനായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി. വോട്ടിങ് ശതമാനം ഉയര്‍ത്താന്‍ പുതിയ നടപടികള്‍ കൈക്കൊള്ളും. 80 വയസ് കഴിഞ്ഞവര്‍ക്കും കോവിഡ് രോഗികള്‍ക്കും വീട്ടിലിരുന്ന് തന്നെ വോട്ട് ചെയ്യാം. വോട്ടര്‍ പട്ടിക പുതുക്കാന്‍ പുതിയ രീതി പ്രഖ്യാപിച്ചു. ഇനി വര്‍ഷത്തില്‍ നാല് തവണ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഉണ്ടാകും. നേരത്തെ ഇത് വര്‍ഷത്തില്‍ ഒരു തവണമാത്രമായിരുന്നു.

ഗുജറാത്ത് നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി 18 നാണ് അവസാനിക്കുന്നത്. 182 അംഗ നിയമസഭയില്‍ ബിജെപിക്ക് 111 എം.എല്‍.എമാരും കോണ്‍ഗ്രസിന് 62 പേരുമുണ്ട്. ഹിമാചല്‍പ്രദേശ് നിയമസഭയുടെ കാലാവധി 2023 ജനുവരി എട്ടിനാണ് അവസാനിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *