മൂവാറ്റുപുഴ: കാലിക്കറ്റ് സൈബര്‍ സിറ്റിയും റോട്ടറി ക്ലബ്ബ് മൂവാറ്റുപുഴയും സംയുക്തമായി നിര്‍ധന കുടുംബത്തിന്റെ വീട് നിര്‍മാണത്തില്‍ പങ്കാളികളായി. റോട്ടറി ഇന്റര്‍ ഡിസ്ട്രിക്ട് പ്രൊജക്ടായ പാര്‍പ്പിടം പദ്ധതിയിലാണ് ഇരു ക്ലബുകളും കൈകോര്‍ത്ത് കരുതലായത്. റോട്ടറി മൂവാറ്റുപുഴ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ കാലിക്കറ്റ് സൈബര്‍ സിറ്റി പ്രസിഡന്റ് ജലീല്‍ എടത്തില്‍, മൂവാറ്റുപുഴ സ്വദേശിയായ കുടുംബത്തിന് സഹായം കൈമാറി. ചടങ്ങില്‍ റോട്ടറി 3201 മുന്‍ ഗവര്‍ണര്‍ വേണു ഗോപാല മേനോന്‍ , ഡിസ്ട്രിക്ട് ഡയരക്ടര്‍ ജോളി ജോണ്‍, റോട്ടറി 3204 അസി. ഗവര്‍ണര്‍ എം.എം ഷാജി, മേര്‍ളിന്‍ ഏലിയാസ് എന്നിവര്‍ സന്നിഹിതരായി.