സംസ്ഥാനത്തെ റോഡുകളുടെ പരിശോധനക്കായി ഐ.എ.എസ് ഉദ്യോഗസ്ഥ സംഘമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ റോഡുകളുടെ പരിശോധനക്കായി ഐ.എ.എസ് ഉദ്യോഗസ്ഥ സംഘമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ പരിശോധനക്കായി ഐ.എ.എസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ നിയമിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നേരിട്ടെത്തിയാണ് ഈ സംഘം പരിശോധന നടത്തുക. 45 ദിവസത്തിലൊരിക്കല്‍ ഇങ്ങനെ പരിശോധന നടത്തുമെന്നും നാല് ഘട്ടം ആയിട്ടാണ് പരിശോധിക്കുകയെന്നും മന്ത്രി പറഞ്ഞു. സൂപ്രണ്ടിങ് എന്‍ജീനിയറായിരിക്കും പരിശോധനക്ക് നേതൃത്വം നല്‍കുകയെന്നും ഇവര്‍ എല്ലാ മാസവും റിപ്പോര്‍ട്ട് നല്‍കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഉദ്യോഗസ്ഥര്‍ ഫീല്‍ഡില്‍ കൂടുതലായി ഇടപെടണം. റോഡിലൂടെ യാത്ര ചെയ്ത് റോഡുകളിലെ പ്രശ്നങ്ങള്‍ തിരിച്ചറിയണം. ഉദ്യോഗസ്ഥര്‍ താഴേത്തട്ടിലേക്ക് ഇറങ്ങി പരിശോധന തുടങ്ങിയിട്ടുണ്ട്. റണ്ണിംഗ് റോഡ് കോണ്‍ട്രാക്ട് പരിശോധന തുടരും. ചിലയിടങ്ങളില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *