ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ കള്ളകേസ് ചുമത്തി അറസ്റ്റ് ചെയ്യുന്നത് നിത്യസംഭവം ആയിരിക്കുന്നു. കെ.എസ് ശബരിനാഥിന്റെ അറസ്റ്റ് ഇത്തരത്തിലുള്ള അവസാനത്തെ സംഭവമാണ്. ഭരണഘടന ഉറപ്പുനല്‍ക്കുന്ന മൗലിക അവകാശ ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു.
അതേ സമയം, ശബരീനാഥന്റെ അറസ്റ്റില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംഭവം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ല. സാധാരണ നടപടിയാണിതെന്നും വിഷയത്തില്‍ അടിയന്തര സാഹചര്യം കാണുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ ഡെപ്യൂട്ടി സ്പീക്കര്‍ വിഷയം ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നും വ്യക്തമാക്കി. വിഷയത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ ആണ് അടിയന്തരപ്രമേയത്തിന് അനുമതി നല്‍കിയത്.