കോഴിക്കോട്: ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല ചികിത്സാ സൗകര്യം ഏര്‍പ്പെടുത്താന്‍ വെറ്ററിനറി ഡോക്ടറെ താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത- വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും. താല്‍പര്യമുളളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 11 രാവിലെ 11 മണിയ്ക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0495 2768075