ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

കോഴിക്കോട്: ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് 740 രൂപ ദിവസവേതനത്തിന് രണ്ട് മാസത്തേക്ക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: ഡി.സി.എ/പി.ജി.ഡി.സി.എ/ കെ.ജി.ടി.ഇ വേഡ് പ്രൊസസിംഗ്. കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 12ന് രാവിലെ 10 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസി(ആരോഗ്യം)ലെ അഭിമുഖത്തില്‍ പങ്കെടുക്കാം.

Share

Leave a Reply

Your email address will not be published. Required fields are marked *