അക്രഡിറ്റഡ് എന്‍ജിനീയര്‍/ ഓവര്‍സിയര്‍ നിയമനം

കോഴിക്കോട്: സംസ്ഥാന പട്ടിക ജാതി പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എന്‍ജിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി-യുവാക്കളില്‍ നിന്നും ജില്ലയില്‍ അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനീയറിങ് ബി.ടെക്/ ഡിപ്ലോമ/ ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി 21. ഫോണ്‍: 0495 2370379, 2370657.

 

Share

Leave a Reply

Your email address will not be published. Required fields are marked *