മത്സ്യകര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന നല്‍കുന്ന മത്സ്യകര്‍ഷക അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യകര്‍ഷകന്‍ (50 സെന്റിനു മുകളിലുള്ള കുളം, മികച്ച ഓരുജല മത്സ്യകര്‍ഷകന്‍ (50 സെന്റിനു മുകളില്‍), മികച്ച നൂതന മത്സ്യകര്‍ഷകന്‍ (റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ബയോഫ്‌ലോക്ക്, കൂട് കൃഷികള്‍), മികച്ച ചെമ്മീന്‍ കര്‍ഷകന്‍ (50 സെന്റിനു മുകളില്‍), മികച്ച തദ്ദേശസ്വയം ഭരണ സ്ഥാപനം, മികച്ച അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷാ ഫോമുകള്‍ പൂരിപ്പിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ഫിഷറീസ് കോംപ്ലക്സ്, വെസ്റ്റ്ഹില്‍. പി.ഒ , കോഴിക്കോട്- 05 എന്ന വിലാസത്തില്‍ എത്തിക്കണം. അവസാന തിയ്യതി ജൂലൈ ആറ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495- 2381430

Share

Leave a Reply

Your email address will not be published. Required fields are marked *