കോഴിക്കോട്: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനുള്ള ധനസഹായ പദ്ധതിയായ ‘സഹായഹസ്തം’ പദ്ധതി പ്രകാരം 2022- 23 വര്‍ഷത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഒറ്റത്തവണ സഹായമായി 30000 രൂപ അനുവദിക്കുന്ന പദ്ധതി പ്രകാരം ഒരു ജില്ലയില്‍ പത്ത് പേര്‍ക്കാണ് സഹായം അനുവദിക്കുക. വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ താഴെ. അപേക്ഷിക്കേണ്ട വിധം www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അവസാന തിയതി: സെപ്റ്റംബര്‍ 30. ഫോണ്‍: 0495- 2370750.