- വിക്ഷേപണം ഇന്ന് വൈകീട്ട് ആറുമണിക്ക്
കൊച്ചി: ഇന്ത്യയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണം ഇന്ന് ശ്രീഹരിക്കോട്ടയില്‍ നടക്കും. വൈകീട്ട് ആറുമണിക്ക് ഭൗമ നിരീക്ഷണ ഉപഗ്രഹമടക്കം സിംഗപ്പൂരിന്റെ മൂന്നു ഉപഗ്രഹങ്ങളാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിക്കുന്നത്. വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ട ഭാഗത്തില്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചു താല്‍ക്കാലിക ഉപഗ്രഹമാക്കി ഉപയോഗിക്കുന്ന പദ്ധതിക്കും പി.എസ്.എല്‍.വി സി-53 വിക്ഷേപണത്തോടെ തുടക്കമാവും. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ടാമത്തെ ദൗത്യമാണ് ഇന്ന് നടക്കുന്നത്. ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഈ മാസം 22നു വിക്ഷേപിച്ച ജിസാറ്റ് 24ലാണ് ന്യൂസ് സ്‌പേസ് ലിമിറ്റഡിന്റെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണം.
റോക്കറ്റിന്റെ അവശിഷ്ടങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിച്ച് താല്‍ക്കാലിക ഉപഗ്രഹമാക്കി ഉപയോഗിക്കുന്നതും ഇതാദ്യമാണ്. ഈ പരീക്ഷണം വിജയകരമായാല്‍ ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാനാവുമെന്നാണു കണക്കുകൂട്ടല്‍.
ടാറ്റ സ്‌കൈയ്ക്കുവേണ്ടിയുള്ള വിക്ഷേപണം പൂര്‍ത്തിയാക്കി ഒന്‍പതാം ദിവസമാണു പി.എസ്.എല്‍.വി സി-53യുമായുള്ള രണ്ടാം ദൗത്യം. ഭൗമനിരീക്ഷണ ഉപഗ്രഹമായ DS EO അടക്കം സിംഗപ്പൂരിന്റെ മൂന്നു ഉപഗ്രങ്ങളാണു ദൗത്യത്തിലുള്ളത്. ന്യൂസാര്‍ (Neu-SAR) ഉപഗ്രഹവും സിംഗപ്പൂരിലെ തന്നെ സാങ്കേതിക സര്‍വകലാശാല വികസിപ്പിച്ച SCOOB 1A എന്ന പഠന ഉപഗ്രഹവും ഇതോടപ്പമുണ്ട്. DS EOയെ ഭൂമധ്യരേഖയില്‍ നിന്നു 570 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണു മുഖ്യദൗത്യം.
PSLV-C53/DS-EO mission: The countdown leading to the launch on June 30, 2022, at 18:02 hours IST has commenced. pic.twitter.com/BENjUwBLMF
— ISRO (@isro) June 29, 2022
ഇന്ത്യന്‍ സ്‌പേസ് സ്റ്റാര്‍ട്ട് അപ്പുകളായ ദിഗന്തര, ധ്രുവ എയറോസ്പേസ് എന്നിങ്ങനെ ആറു പേലോഡുകളാണിലുള്ളത്. റോക്കറ്റിന്റെ അവശിഷ്ടങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിച്ച് താല്‍ക്കാലിക ഉപഗ്രഹമാക്കി ഉപയോഗിക്കുന്നതും ഇതാദ്യമാണ്. ഈ പരീക്ഷണം വിജയകരമായാല്‍ ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാനാവുമെന്നാണു കണക്കുകൂട്ടല്‍.