കോഴിക്കോട്: കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ് സിലേക്ക് പ്രവേശനം ആരംഭിച്ചു. കേരള സര്‍ക്കാരിന്റെ അംഗീകൃത കോഴ്സാണിത്. എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9526871584, 7561866186
തൊഴില്‍ നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷിക്കാം
വഴുതക്കാട്: കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍-അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയാ ഡിസൈനിങ് ആന്‍ഡ് അനിമേഷന്‍ ഫിലിം മേക്കിങ്, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈചെയ്ന്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജിസ് എന്നിവയാണ് കോഴ്സുകള്‍. കോഴ്സ് കാലാവധി 12 മാസം. വിവരങ്ങള്‍ക്ക് ഫോണ്‍ : 8590605260, 0471-2325154
എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്
കോഴിക്കോട്: മാളിക്കടവ് ജനറല്‍ ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മറ്റി നടത്തുന്ന എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സിന്റെ ഭാഗമായി ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം, വ്യക്തിത്വ പരിശീലനം ഇന്റര്‍വ്യൂ കരിയര്‍ ഡെവലപ്പ്മെന്റ് എന്നിവക്ക് പ്രത്യേക പരിശീലനം നല്‍കുന്നു. ഫോണ്‍: 0495 2377016, 8590893066.
സൗജന്യ പഠനകിറ്റ്
കോഴിക്കോട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി / കേരള ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന മക്കള്‍ക്ക് ഈ അധ്യയന വര്‍ഷാരംഭത്തില്‍ പഠന സഹായത്തിനായി ബാഗ്, കുട, വാട്ടര്‍ ബോട്ടില്‍, രണ്ട് നോട്ട് ബുക്ക് എന്നിവയടങ്ങുന്ന കിറ്റ് സൗജന്യമായി നല്‍കുന്നു. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 30. അപേക്ഷ ഫോറം www.kmtwwfb.org ല്‍ ലഭ്യമാണ്. അപേക്ഷകള്‍ [email protected] എന്ന മെയിലില്‍ അയക്കാം.