ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട്: സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍പാത്ര ഉല്‍പാദകരില്‍നിന്നും ഉല്‍പന്നങ്ങള്‍ വാങ്ങാനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ നാല് വൈകീട്ട് അഞ്ച് മണി. ഫോണ്‍: 0471 2727010, വെബ്‌സൈറ്റ്: www.keralapottery.org

അസാപില്‍ ലോജിസ്റ്റിക്‌സ് കോഴ്‌സുകള്‍

കോഴിക്കോട്: ലോജിസ്റ്റിക്‌സ് മേഖലയിലെ സാധ്യതകള്‍ മനസ്സിലാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള സ്‌കില്‍ കോഴ്‌സുകള്‍ നടത്തുന്നു. മിതമായ ഫീസ്, വിശാലമായ സിലബസ്, വൈധഗ്ധ്യമുള്ള അധ്യാപകര്‍, പ്ലേസ്മെന്റ് അസിസ്റ്റന്‍സ് എന്നിവ അസാപ് ഉറപ്പ് നല്‍കുന്നു.
വിശദ വിവരങ്ങള്‍ക്ക് : 9495999783, 9495999704

ശുചീകരണ ജീവനക്കാര്‍: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് താല്‍ക്കാലികമായി ശുചീകരണ ജീവനക്കാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുമായി 30ന് രാവിലെ 11 മണിക്ക് ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോണ്‍ : 0495-2741386

കുക്ക്: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് താല്‍കാലികമായി കുക്കിനെ നിയമിക്കുന്നതിനായി മുന്‍പരിചയമുളള ഉദ്യോഗാര്‍ത്ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുമായി 30ന് ഉച്ചക്ക് 12ന് ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോണ്‍: 0495-2741386.

ടെന്‍ഡര്‍

തലക്കുളത്തൂര്‍ സി.എച്ച്.സിയിലേക്ക് ലാബ് റീഏജന്റ്‌സ് സാധനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായി വിതരണം ചെയ്യാന്‍ തയ്യാറുള്ളവരില്‍നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. അവസാന തിയ്യതി ജൂലൈ 13 വൈകിട്ട് മൂന്ന് മണി. ഫോണ്‍ : 0495 2853005

തീറ്റപ്പുല്‍ കൃഷിക്ക് സബ്സിഡി നല്‍കുന്നു.

ക്ഷീര വികസന വകുപ്പ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 20 സെന്റിനു മുകളില്‍ തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിന് സബ്സിഡി നല്‍കുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് ജൂലൈ 10 വരെ ksheerasree.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0495 2371254.

Share

Leave a Reply

Your email address will not be published. Required fields are marked *