കോഴിക്കോട്: തിരുവനന്തപുരത്ത് വച്ച് നടന്ന ഓള്‍ കേരള പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ മാസ്റ്റേഴ്‌സ് 66 കിലോ വിഭാഗത്തില്‍ കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ കോഴിക്കോട് ഡിസ്ട്രിക്റ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓപ്പണ്‍ ജിംനേഷ്യത്തിലെ ട്രെയിനര്‍ കൂടിയായ അനില്‍ കുമാര്‍ എം.പിക്ക് ഓപ്പണ്‍ ജിം ഈവനിങ് ബാച്ചിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ഗംഗാധരന്‍ ആഴ്ചവട്ടം പൊന്നാടയണിയിച്ചു. ഫാറൂഖ് യു, മനോജ് കുമാര്‍ എന്‍.കെ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം സമര്‍പ്പിച്ചു. ചടങ്ങില്‍ കെ. അബൂബക്കര്‍ സ്വാഗതവും എ.കെ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.