ശാന്തന്‍പാറ പീഡനം; രണ്ടു പേര്‍ കൂടി പിടിയില്‍

ശാന്തന്‍പാറ പീഡനം; രണ്ടു പേര്‍ കൂടി പിടിയില്‍

ഇടുക്കി: ശാന്തന്‍പാറയില്‍ 15കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. പൂപ്പാറ സ്വദേശികളായ ഇവരെ തമിഴ്‌നാട്ടില്‍ നിന്നാണ് പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി.

കഴിഞ്ഞ ദിവസം ആണ്‍സുഹൃത്തിനൊപ്പം ശാന്തന്‍പാറയില്‍ എത്തിയതായിരുന്നു പശ്ചിമബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടി. ആണ്‍സുഹൃത്ത് സാധനം വാങ്ങാന്‍ പോയ സമയത്ത് പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലായവരില്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളില്‍ ഒരാളായ 22കാരനും ഉണ്ട്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലിസ് നിഗമനം. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. ശാന്തന്‍പാറ പോലിസാണ് കേസ് അന്വേഷിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *