ജോ ജോസഫിനെതിരേ ആശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാള്‍ പിടിയില്‍

ജോ ജോസഫിനെതിരേ ആശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാള്‍ പിടിയില്‍

  • ലീഗ് പ്രവര്‍ത്തകനെന്ന് പോലിസ്

കൊച്ചി: തൃക്കക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരേ വ്യാജ അശ്ലീല വീഡിയോ സമൂഹമാധ്യമത്തില്‍ അപ്‌ലോഡ് ചെയ്തയാള്‍ പിടിയില്‍. കോയമ്പത്തൂരില്‍ നിന്ന് കൊച്ചി പോലിസിന്റെ പ്രത്യേക സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫ് എന്നയാളാണ് പിടിയിലായത്. ഇയാള്‍ ലീഗ് പ്രവര്‍ത്തകനാണെന്ന് പോലിസ് പറഞ്ഞു.

വ്യാജ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ലത്തീഫ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ട്വിറ്ററര്‍ അധികൃതര്‍ പെലീസിന് നല്‍കി. ഫെയ്സ്ബുക്കിലും ഇയാളാണ് വീഡിയോ പ്രചരിപ്പിച്ചത് എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം അന്വേഷിക്കുകയാണ്.
സംഭവത്തില്‍ നേരത്തെ അഞ്ചുപേരെ പോലിസ് പിടികൂടിയിരുന്നു. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഈ വീഡിയോ വിവാദം പ്രധാന ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് ഭാരാവാഹികള്‍ അടക്കമുള്ളവര്‍ കസ്റ്റഡിയില്‍ എടുത്തവരില്‍ ഉള്‍പ്പെടുന്നു. വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടികൂടാത്തതില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *