വിധിയെഴുതാന്‍ തൃക്കാക്കരയ്ക്ക് ഒരു ദിവസം കൂടി; ഇനി നിശബ്ദ പ്രചാരണം

വിധിയെഴുതാന്‍ തൃക്കാക്കരയ്ക്ക് ഒരു ദിവസം കൂടി; ഇനി നിശബ്ദ പ്രചാരണം

  • വോട്ടെടുപ്പ് രാവിലെ 7.30 മുതല്‍
  • 239 പോളിങ് ബൂത്തുകള്‍
  • ആകെ 1,96,688 ആകെ വോട്ടര്‍മാര്‍

കൊച്ചി: തൃക്കാക്കര പോളിങ് ബൂത്തിലേക്ക്. ഒരു മാസം നീണ്ടുനിന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ പാലാരിവട്ടത്ത് നടന്ന കൊട്ടിക്കലാശത്തോടെ സമാപനമായിരുന്നു. അതിനാല്‍ ഇന് നിശബ്ദ പ്രാചരണത്തിന്റെ അവസാന ലാപ്പുകളാണ്. സ്വകാര്യ കൂടിക്കാഴ്ചകള്‍ മാത്രമാണ് ഇന്ന് നടക്കുക. പരസ്യ പ്രചാരണം അവസാനിച്ച പശ്ചാത്തലത്തില്‍ മണ്ഡലത്തിന് പുറത്തുനിന്ന് വന്ന നേതാക്കളും പ്രവര്‍ത്തകരും തൃക്കാക്കര വിട്ടുപോകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നാളെ രാവിലെ ഏഴു മണി മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളേജില്‍ രാവിലെ 7.30 മുതല്‍ പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങും. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണ് സജീകരിച്ചിരിക്കുന്നത്. പരമാവധി 20,000 വരെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉമാ തോമസിന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബൂത്ത് അടിസ്ഥാനത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അട്ടിമറി വിജയം ഉറപ്പാണ് എന്നാണ് എല്‍.ഡി.എഫ് പറയുന്നത്. പി.സി ജോര്‍ജ് വിഷയത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചു എന്നാണ് എന്‍.ഡി.എ വിലയിരുത്തല്‍.

ആകെ 1,96,688 ആകെ വോട്ടര്‍മാരാണ് തൃക്കാക്കര മണ്ഡലത്തില്‍ ഉള്ളത്. 2478 കന്നി വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക. നൂറു വയസ്സിനു മുകളിലുള്ള 22 പേരും ബൂത്തില്‍ എത്തും. 68336 വോട്ടര്‍മാരാണ് 40 വയസ്സിന് താഴെയുള്ളവര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *