കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്തിമ കുറ്റപത്രം ക്രൈംബ്രാഞ്ച് വിചാരണക്കോടതിയില്‍ ഇന്ന് സമര്‍പ്പിക്കില്ല. അന്വേണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ സഹചര്യത്തിലാണ് അന്തിമകുറ്റപ്പത്രം സമര്‍പ്പിക്കേണ്ട എന്നു തീരുമാനിച്ചത്. മൂന്നു മാസം കൂടി സമയം അനുവദിക്കണമെന്നാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 31നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നേരത്തെ കോടതി നിര്‍ദേശിച്ചത്. എന്നാല്‍ പുതിയ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് സമയം നീട്ടി ചോദിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് നല്‍കിയ പുതിയ ഹര്‍ജി ഹൈക്കോടതി എന്ന് പരിഗണിക്കുമെന്ന് വ്യക്തമായിട്ടില്ല.