കോഴിക്കോട്: കേരള ബാങ്ക് നിലവിൽ വന്നതിന് ശേഷം പ്രാഥമിക സഹകരണ സംഘങ്ങളും മിസലെനിയസ് സഹകരണ സംഘങ്ങളും കേരള ബാങ്കിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് വ്യത്യസ്തമായ പലിശ നിരക്കാണ് നൽകുന്നത്. എല്ലാ സഹകരണ സംഘങ്ങൾക്കും നിക്ഷേപം സ്വീകരിക്കുന്നതിന് സഹകരണ രജിസ്ട്രാറുടെ ഉത്തരവ് ബാധകമാണ്. അതനുസരിച്ച് മിസലെനിയസ് സംഘങ്ങളോട് പലിശ നിരക്കിൽ നിലനിൽക്കുന്ന വിവേചനം അവസാനിപ്പിക്കണം. പാക്‌സ് സംഘങ്ങൾ കേരള ബാങ്കിൽ നിക്ഷേപിച്ചാൽ അവർ ജനങ്ങൾക്ക് നൽകുന്ന പലിശ നിരക്ക് തന്നെ കേരള ബാങ്ക് നൽകും. മിസലെനിയസ് സംഘങ്ങൾക്ക് മുക്കാൽ ശതമാനം പലിശ കുറവാണ് നൽകുന്നത്. ഇതുമൂലം വലിയ സാമ്പത്തിക നഷ്ടമാണ് ഇത്തരം സംഘങ്ങൾക്കുണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജൂൺ 22ന് മിസലെനിയസ്് കോ-ഓപ്പറേറ്റീവ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ചും, ധർണ്ണയും നടത്തും. സമര പരിപാടികളെക്കുറിച്ച് ആലോചിക്കാൻ ആലോചിക്കാൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ 14ന് 3 മണിക്ക് പുതിയറ സഭ സ്‌കൂൾ ക്രോസ്‌റോഡിലെ കാംകോ സംഘത്തിൽ ചേരും. മിസലെനിയസ് സംഘം ഭരണ സമിതി അംഗങ്ങളും, ജീവനക്കാരും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.