ഹ്യൂമൺ റൈറ്റ്‌സ് പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന സമ്മേളനം 8ന്

കോഴിക്കോട്: ഹ്യൂമൺ റൈറ്റ്‌സ് പ്രൊട്ടക്ഷൻ ഫോറം പ്രഥമ സംസ്ഥാന സമ്മേളനം 8ന് ഞായർ കാലത്ത് 10 മണിക്ക് ഹോട്ടൽ വുഡീസിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉൽഘാടനം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. എൻ.രാമചന്ദ്രൻ നായർ അധ്യക്ഷത വഹിക്കും. പി. വി. ഗംഗാധരൻ ജന.സെക്രട്ടറി എ.ജി.കണ്ണൻ റിപ്പോർട്ടവതരിപ്പിക്കും. ലീഗൽ അഡൈ്വസർ അഡ്വ.പി.ചാത്തുക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും. ടി.ബാലകൃഷ്ണൻ, ഡോ.സജികുര്യൻ, ടി.കെ.രാമചന്ദ്രൻ, എം.ഡി.ബാബു, രജനേഷ് .എം.കെ ആശംസകൾ നേരും. പി.വി.ഗംഗാധരൻ മറുമൊഴി നടത്തും. കെ.മനോജ്കുമാർ സ്വാഗതവും, കെ.ടി.മുരളീധരൻ നന്ദിയും പറയും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *