ഹാപ്പിനെസ്സ് പ്രോഗ്രാം 27,28,29ന്

കോഴിക്കോട്: ആർട്ട് ഓഫ് ലിവിങിന്റെ ഹാപ്പിനെസ്സ് പ്രോഗ്രാം 27,28,29 തിയതികളിൽ ഹോട്ടൽ നളന്ദയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 5 ബാച്ചുകളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആരോഗ്യത്തിനും ആനന്ദത്തിനും സുദർശനക്രിയ പരിശീലിപ്പിക്കും. ജീവിതത്തിന്റെ സങ്കീർണതകളിൽപ്പെട്ട മനുഷ്യർക്ക് ഹാപ്പിനെസ്സ് പ്രെഗ്രാമിലൂടെ നവോന്മേഷം ലഭിക്കുമെന്ന് ആർട്ട് ഓഫ് ലിവിങ് ജില്ലാ പ്രസിഡണ്ട് മോഹൻദാസ് തറോൽ പറഞ്ഞു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9447 537 624, 9895 224 855, 9387 955 179 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അധ്യാപികമാരായ മീര.കെ, പ്രേമ വിശ്വനാഥ്, നബീസ.എം, കീർത്തിമായ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *