കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേയുടെ നീളം കുറക്കുകയും വലിയ വിമാനങ്ങളുടെ സർവ്വീസ് ആരംഭിക്കാതിരിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നടപടിക്കെതിരെ അതിശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എംഡിഎഫ് ഓറിയന്റേഷൻ ദിശ-2 പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് ജനുവരി 6ന് കൊണ്ടോട്ടി വൈദ്യർ സ്മാരകത്തിൽ ബഹുജന കൺവെൻഷൻ വിളിച്ചു ചേർത്തിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 20 ചാപ്റ്ററുകളുടെ ഭാരവാഹികൾ , സെൻട്രൽ കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്ത സരോവരം ഹാളിൽ നടന്ന ക്യാമ്പ് എം.ഡി.എഫ് ചെയർമാൻ യു.എ നസീർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എസ്.എ. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോർട്ട് ജന.സെക്രട്ടറി അബ്ദുറഹിമാൻ എടകുനി അവതരിപ്പിച്ചു. രക്ഷാധികാരിമാരായ സഹദ് പുറക്കാട്, ഗുലാം ഹുസൈൻ കൊളക്കാടൻ അഡ്വ.സുജാത വർമ്മ, സന്തോഷ് കുമാർ, പി.കെ.കബീർ സലാല, പൃഥ്വിരാജ് നാറാത്ത,് അഷറഫ് കളത്തിങ്ങൽ പാറ ,കരിം വളാഞ്ചേരി, അബ്ബാസ് കളത്തിൽ, സലിം പാറക്കൽ ,ഷെബീർ കോട്ടക്കൽ, സജ്‌ന വേങ്ങേരി എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകി.വിവിധ ചാപ്റ്റർ ഭാരവാഹികളും സെൻട്രൽ കൗൺസിൽ അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു