സൗജന്യ രക്ത പരിശോധന ക്യാമ്പും പ്രിവിലേജ് കാർഡ് വിതരണവും

കോഴിക്കോട്:മെഡിക്കൽ ലബോറട്ടറി രംഗത്തെ പ്രമുഖരായ അസ ഡയഗ്‌നോസ്റ്റിക് സെൻററും , കോഴിക്കോട് നടക്കാവ്-വണ്ടിപ്പേട്ട ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ രക്ത പരിശോധന ക്യാമ്പും പ്രിവിലേജ് കാർഡ് വിതരണവും മേയർ ഡോക്ടർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോർപ്പറേഷൻ കൗൺസിലർമാരായ അൽഫോൻസാ മാത്യു,അനുരാധ, സി പി സുലൈമാൻ ഓട്ടോ ഡ്രൈവേഴ്‌സ് പ്രതിനിധികളായ മൻസൂർ, ഗഫൂർ പുതിയങ്ങാടി, സജീവ് കുമാർ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു . അസ ഡയഗ്‌നോസ്റ്റിക് സെൻറർ മാനേജിംഗ് പാർട്ണർ മജീദ് നെല്ലിക്ക അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ലബോറട്ടറി രംഗത്ത് അത്യാധുനിക സംവിധാനങ്ങളും, സാങ്കേതികവിദ്യകളും ലഭ്യമാക്കുന്നതോടൊപ്പം സാമൂഹിക പ്രതിബദ്ധതയോടെ ജീവകാരുണ്യപ്രവർത്തനങ്ങളിലും അസ ഡയഗ്‌നോസ്റ്റിക് സെൻറർ സജീവമായി ഇടപെടുന്നതായി മാനേജിംഗ് പാർട്‌നർ മജീദ് നെല്ലിക്ക പറഞ്ഞു. കോവിഡ് RT- PCR പരിശോധനക്കുള്ള ഉത്തര കേരളത്തിലെ ആദ്യത്തെ ഐസിഎംആർ അംഗീകൃത ലബോറട്ടറി ആണ് അസ ഡയഗ്‌നോസ്റ്റിക് സെൻറർ. ഇതിനോടകം തന്നെ ഒരു ലക്ഷത്തിൽ പരം കോവിഡ് പരിശോധനകൾ ലബോറട്ടറിയിൽനടത്തിക്കഴിഞ്ഞു. ചടങ്ങിൽ ഓട്ടോ തൊഴിലാളികൾക്കുള്ള പ്രിവിലേജ് കാർഡ് കാർഡ് വിതരണോദ്ഘാടനം  മേയർ ഓട്ടോ ഡ്രൈവേഴ്‌സ് പ്രതിനിധി സജീവ് കുമാറിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു . അസ ഡയഗ്‌നോസ്റ്റിക് സെൻറർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജാവേദ് ഇസ്ലാം സ്വാഗതവും
സി ഇ ഒ സഈം അബ്ദുള്ള നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *