53-ാമത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർ കോളേജിയറ്റ് അതിലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് 15 മുതൽ 17വരെ

കോഴിക്കോട്: ഗവൺമെന്റ് കോളേജ് ഓഫ് ഫിസിക്കൽ എജ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ 53-ാമത് കാലിക്കറ്റ് ഇന്റർ കോളേജിയറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ഡിസംബർ 15.16,17 തിയതികളിൽ യൂണിവേഴ്‌സിറ്റി സി.എച്ച്.മുഹമ്മദ്‌കോയ സിന്തറ്റിക് ട്രാക്കിൽ നടക്കുമെന്ന് ഓർഗനൈസിംഗ് കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 200ഓളം കോളേജുകളിൽ നിന്നായി 1800ലധികം കായിക താരങ്ങൾ മൽസരത്തിൽ പങ്കെടുക്കും. ഒളിമ്പ്യൻ എം.ശ്രീശങ്കർ, ഒളിമ്പ്യൻ ജിസ്‌ന മാത്യു, ഇന്റർ നാഷണൽ താരങ്ങളായ സാന്ദ്രബാബു, ആദർശ് ഗോപി, അഭിഷേക് മാത്യു, സനീഷ.പി.എഫ്, മുഹമ്മദ് അനസ്, അനന്ദു മോഹൻ, ആൻസി സോജൻ, അഞ്ജലി.പി.ഡി എന്നിവർ പങ്കെടുക്കും. 15ന് 4 മണിക്ക് വൈസ് ചാൻസലർ ഡോ.എ.കെ.ജയരാജ് ഉൽഘാടനം ചെയ്യും. 17ന് വൈകിട്ട് 4മണിക്ക് അബ്ദുൽ ഹമീദ് എം.എൽ.എ ട്രോഫികൾ വിതരണം ചെയ്യും. പ്രിൻസിപ്പൽ അനിൽ കുമാർ.എൻ, ജനറൽ കൺവീനർ ഡോ.റോയ് ജോൺ എന്നിവർ പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *