കോഴിക്കോട്: 20-ാമത് സബ് ജൂനിയർ (ബോയ്സ് & ഗേൾസ്), മുപ്പത്തിയേഴാമത് ജൂനിയർ (മെൻ &വുമൺ) പവർലിഫിറ്റിംഗ് ചാമ്പ്യൻഷിപ്പ് നവംബർ 1 മുതൽ 3 വരെ വി.കെ.കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്യും. ബാബു.പി.എസ് അധ്യക്ഷത വഹിക്കും. പി.ജെ.ജോസഫ്(അർജുന അവാർഡ് ജോതാവ്) മുഖ്യ പ്രഭാഷണം നടത്തും. ഡോ.റോയ് ജോൺ ആശംസ നേരും. കെ.പ്രഭാകരൻ സ്വാഗതവും, എം.കെ.സുരേഷ്ബാബു നന്ദിയും പറയും.