വിദേശത്തെ മെഡിക്കൽ വിദ്യാർത്ഥികളുടെ  പ്രയാസങ്ങൾ പരിഹരിക്കണം

വിദേശത്തെ മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രയാസങ്ങൾ പരിഹരിക്കണം

സംസ്ഥാനത്തെ ആശുപത്രികളിൽ
പ്രാക്ടിക്കൽ സാഹചര്യം ഒരുക്കണം

കോഴിക്കോട്: കോവിഡിന്റെ പശ്ചാത്തലത്തിൽ ചൈനയിൽ മെഡിക്കൽ രംഗത്ത് ഡോക്‌ട്രേറ്റിന് പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്‌സ് പാരന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും വിദ്യാർത്ഥികളും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് തുടങ്ങിയ നാൾ മുതൽ ചൈന അതിർത്തി അടച്ചിട്ടിരിക്കുകയാണ്. ഓൺലൈൻ ക്ലാസുകൾ ഫലപ്രദമായി നടക്കുന്നുണ്ടെങ്കിലും പ്രാക്ടിക്കൽ ക്ലാസ്സുകൾക്ക് അവസരമില്ല. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ- സ്വകാര്യ ആശുപത്രികളിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ ക്ലാസ്സുകൾ ലഭിക്കാൻ ലാബുകളിലും ക്ലിനിക്കുകളിലും അവസരമൊരുക്കണം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും, ആരോഗ്യ മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നും ഏതാണ്ട് മുവായിരം വിദ്യാർത്ഥികളാണ് ചൈനയിൽ ഡോക്‌ട്രേറ്റിന് പഠിക്കുന്നത്. ട്രാവൻകൂർ മെഡിക്കൽ കൗൺസസിലിന്റെ നിയമം മൂലം വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വിവേചനം നേരിടുകയാണ്. ചൈനയിൽ നിന്ന് പഠിച്ചെത്തുന്നവർക്ക് ഇന്റേൺഷിപ്പിന് തന്നെ മൂന്ന് വർഷം ചിലവഴിക്കേണ്ട അവസ്ഥയാണുള്ളത്. നീറ്റ് ലഭിക്കാതെ വരുമ്പോഴും നാട്ടിലെ പ്രൈവറ്റ് മെഡിക്കൽ കോളേജുകളിൽ കോടികൾ ചിലവഴിക്കാനില്ലാത്തതിനാലുമാണ് ചൈനയിലേക്കും, റഷ്യയിലേക്കും, മറ്റ് രാജങ്ങളിലേക്കും വിദ്യാർത്ഥികൾ പോകേണ്ടി വരുന്നത്. ചൈനയിലെ മെഡിക്കൽ രംഗത്ത് ഇന്റർനാഷണൽ ലെവലിലുള്ള സിലബസാണ് തങ്ങൾ പഠിക്കുന്നതെന്നും മിനിമം 80% മാർക്കുള്ളവരാണ് ചൈനയിലെ 45ഓളം മെഡിക്കൽ യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്നതെന്നും, അന്താരാഷ്ട്ര മാനദണ്ഡമായ ക്യു ആർ അക്രഡിറ്റേഷൻ പാലിക്കുന്ന സ്ഥാപനങ്ങളാണെന്നും വിദ്യാർത്ഥിയായ സ്‌നേഹൽ പറഞ്ഞു.രാജ്യത്ത് തമിഴ്‌നാട്, മുംബൈ ഹൈക്കോടതികളിൽ പോലും വിദേശ വിദ്യാർത്ഥികളുടെ
ഇന്റേൺഷിപ്പടക്കമുള്ള വിഷയങ്ങളിൽ അനുകൂല വിധി ഉണ്ടായിട്ടുണ്ട്. ചൈനയിലെ സർക്കാർ നൽകുന്ന പരിഗണന പോലും സ്വന്തം നാട്ടിൽ ലഭിക്കാത്തത് വേദനാജനകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *