കോവിഡ് രോഗികൾക്കായി ബോബി ഫാൻസ് തൃശ്ശൂരിൽ ആംബുലൻസ് കൈമാറി

 

തൃശ്ശൂർ: തൃശ്ശൂരിലെ കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി ബോബി ഫാൻസ് ആംബുലൻസ് കൈമാറി. മേയർ എം.കെ.വർഗ്ഗീസിന് ബോബി ഫാൻസ് കോ-ഓർഡിനേറ്റർമാരായ ജോജി എം ജെ, അഭിലാഷ് എന്നിവരാണ് ആംബുലൻസ് കൈമാറിയത്. കഴിഞ്ഞ ദിവസം കൽപ്പറ്റയിലും കോഴിക്കോടും കണ്ണൂരും ഇതേപോലെ ആംബുലൻസ് കൈമാറിയിരുന്നു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗ്ഗീസ് കുണ്ടംകുളത്തി, കൗൺസിലർ കരോലിൻ ജറീഷ്, കോർപറേഷൻ സെക്രട്ടറി വിനു കുഞ്ഞപ്പൻ, അസിസ്റ്റന്റ് സെക്രട്ടറി അരുൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *