അരങ്ങിൽ ശ്രീധരനെ അനുസ്മരിച്ചു

കോഴിക്കോട്: പ്രമുഖ സേഷ്യലിസ്റ്റും മുൻ കേന്ദ്ര മന്ത്രിയുമായ അരങ്ങിൽ ശ്രീധരന്റെ ജന്മ വാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. ആദർശ രാഷ്ട്രീയത്തിന്റെ ആൾ രൂപം ആയിരുന്നു അരങ്ങിൽ എന്നും അഴിമതിക്കെതിരെ ശക്തമായി നിലകൊള്ളുകയും അടിയന്തിരാവസ്ഥയ്ക്ക് എതിരെ കേരളത്തിൽ മുൻ നിരയിൽ പ്രവർത്തിച്ചതും അനുസ്മരണ യോഗം ചൂണ്ടിക്കാട്ടി. അനുസ്മരണ സമിതി ചെയർമാൻ പി.ടി.ആസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.ലോഹ്യ, കെ.പി.അബുബക്കർ, അഡ്വ.എ.കെ.ജയകുമാർ, കെ.എൻ.അനിൽ കുമാർ, ടി.എ.അസീസ്. അസീസ് മണലൊടി എന്നിവർ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *