കാലത്തിന് വെളിച്ചം പകർന്ന കവി

കാലത്തിന് വെളിച്ചം പകർന്ന കവി

മാമ്പഴക്കാലത്തിന്റെ ബാല്യങ്ങളിൽ മലയാളി മനസ്സിനെ ഗ്യഹാതുരതയുണർത്തുന്ന ഓർമ്മകളിൽ മലയാളത്തിന്റെ കാവ്യകൈരളി…. സമകാലിക സാഹിത്യകാരൻമാരിൽ അറിയപ്പെടുന്ന കവിയും, അധ്യാപകനുമായ വി.മധുസൂദനൻനായരെക്കുറിച്ചും, അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചും ഒരു വിലയിരുത്തൽ.സവിശേഷമായ ആലാപനരീതിയിലൂടെ കവിതയെ ജനപ്രിയമാക്കിയ കവിയാണ് അദ്ദേഹം. 1992ൽ പുറത്തിറങ്ങിയ ഭ്രാന്തൻ എന്ന കവിതാസമാഹാരമാണ് മധുസൂദനൻനായരുടെ ആദ്യ കവിതാപുസ്‌കതം. ‘പറയിപെറ്റ പന്തിരുകുലം’ എന്ന ഐതിഹ്യ കഥയെ അടിസ്ഥാനമാക്കിയാണ് നാറായണത്തു ഭ്രാന്തൻ എന്ന കവിത രചിക്കുന്നത്. മധുസൂദനൻ നായർ എന്ന കവിയെ ജനകീയമാക്കി മാറ്റിയ കൃതിയും ഇത് തന്നെയാണ്. ഇത് കൂടാതെ മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പദ്യക്യതിയും മധുസൂദനൻ നായരുടെ നാറായണത്തുഭ്രാന്തൻ തന്നെയാണ്.

എതാനും വരികൾ

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മെ
നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ
പന്ത്രണ്ടു പന്ത്രണ്ടു രാശിയും നീറ്റുമമ്മേ
നിന്റെ മക്കളിൽ ഞാനാണനാഥൻ…’

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽപ്പെട്ട അരുവിയോട് എന്ന ഗ്രാമത്തിലാണ് മധുസൂദനൻനായരുടെ ജനനം. തോറ്റൻ പാട്ടു ഗായകനായിരുന്ന കെ.വേലായുധൻപിള്ളയാണ് അദ്ദേഹത്തിന്റെ അച്ഛൻ. അച്ഛനിൽ നിന്നു പഠിച്ച തോറ്റൻപാട്ടിന്റെ ഈരടികൾ മധുസൂദനൻനായരിൽ താളബോധവും, കവി മനസ്സും ചെറുപ്രായത്തിലെ ഊട്ടി ഉറപ്പിച്ചു. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതകൾ എഴുതിത്തുടങ്ങി. 1980-ലാണ് കവികതൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച് തുടങ്ങിയത്. 1986-ലെ കുഞ്ഞുപിള്ള കവിതാ പുരസ്‌കാരം നാറായണത്തു ഭ്രാന്തനെന്ന ക്യതിക്ക് ലഭിച്ചു.
‘ ഇരുളിന്റെ യാമത്തിലാദ്യാത്മ ചൈതന്യമിമ വെട്ടിവിരിയുന്ന മേടമാടങ്ങളിൽ…’

1993ലെ കേരള സാഹിത്യ അക്കാദമി അവാർഡും, നാറാണത്തുഭ്രാന്തനെ തേടിയെത്തി. കഴിഞ്ഞ ദശകങ്ങളിൽ കാവ്യസ്വാദകരുടെ ഏതു തുറയിലും പ്രിയമായി തീരുകയും ഒരു തരംഗം സ്യഷ്ടിക്കുകയും ചെയ്ത കവിതയാണ് അദ്ദേഹത്തിന്റെ നാറാണത്തു ഭ്രാന്തൻ. ഈ ഒരു കവിതാസമാഹാരത്തിന് ശേഷം ഗന്ധർവ്വം, അമ്മയുടെ എഴുത്തുകൾ, ഭാരതീയം, ഗാന്ധി എന്നിവയായിരുന്നു മധുസൂദനൻ നായർ രചിച്ച മറ്റു കവിതകൾ. ഇതിൽ ഭാരതീയം എന്ന കവിതാസമാഹാരത്തിന് 1991ലെ കെ.ബാലക്യഷ്ണൻ പുരസ്‌കാരവും ലഭിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം കുറച്ചു കാലം വീക്ഷണം, കേരളദേശം, എന്നീ പത്രങ്ങളിലും പ്രവർത്തിച്ചു. അതിന് ശേഷമാണ് തുമ്പ സെന്റ്‌സേവിയേഴ്‌സ് കോളേജിൽ മലയാളം അധ്യാപകനായി സേവനം അനുഷ്ഠിച്ചത്. അധ്യാപകവൃത്തിയിൽ നിന്നും ഔദ്യോഗികമായി വിരമിച്ച ശേഷം ഭാഷാ പഠനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു മധുസൂദനൻ നായർ

‘ ചാത്തനും താനൊത്തുചേരുമാമുണ്ടങ്ങൾ
ചേട്ടന്റെ ഇല്ലപ്പറമ്പിൽ
ചാത്തനും, പാണനും, പാക്കനാരും, പെരുന്തച്ചനും
നായരും വള്ളുവോനും, ഉപ്പുകൊറ്റനും, ഗദനും, കാരയ്ക്കനമ്മയും, കാഴ്ചക്കു വേണ്ടി ഞാനു…’

അതായത് നാറാണത്ത് ഭ്രാന്തനിൽ നിന്നും ഏറെ ദൂരം സഞ്ചരിച്ച ഒരു കവിയെയാണ് ഗാന്ധി എന്ന കവിതയിലൂടെ നമുക്ക് കാണാൻ കഴിയുന്നത്.

‘ തനിയെ നടന്നു നീ പോവുക
തളർന്നാലുമരുതേ പരാശ്രയമിളവും
അനുഗാമമില്ലാത്ത പഥികതുടർന്നാലുമിടറാതെ നിൻ ഭീരഗാനം’

എങ്കിലും നാറാണത്ത് ഭ്രാന്തൻ മുതൽ മധുസൂദനൻനായർ ശ്രദ്ധാപൂർവ്വം നെയ്‌തെടുത്ത ആ സവിശേഷ കാവ്യരീതിയുടെ മിഴിവ് ഗാന്ധി എന്ന ക്യതിസമാഹാരത്തിൽ ഉടനീളം ദർശിക്കാൻ പറ്റും. സ്വന്തം ആത്മാവിന്റെ വൃശതമായ ആലാപനത്തെ സമകാലിക ജീവിതത്തിന്റെ പരാമർശത്തിലൂടെ നേരിടുകയാണ് മധുസൂദനൻ നായർ ഗാന്ധി എന്ന കവിതയിലൂടെ. സ്വന്തം ജീവിതം തന്നെ ലോകത്തിനു സന്ദേശമാക്കിയ ആത്മധീരൻ ഗാന്ധി. ഏറെ തളർന്നിട്ടും പരാശ്രയമില്ലാതെ, അനുഗാമികളില്ലാതെ തനിയെ നടന്നു നീങ്ങുന്ന ഗാന്ധി. അന്യ നാടുകളിൽ അസ്വസ്ഥമായിരുന്ന വേളകളിലൊക്കെ ഗാന്ധി ഏറെയും കേട്ടിരുന്നത് ഗാഗോറിന്റെ ഉജ്ജ്വലമായ ഗീതങ്ങളായിരുന്നു.

ഏതാനും വരികൾ

‘ പൈതങ്ങൾ പാടുന്ന രാജഘട്ടത്തിലെ
വെടികൊണ്ട പക്ഷിയെന്നെവിടെയോ പതറുന്ന
ചിറകൊച്ച ഇഴയുന്ന വിണ്ണിൽ
രാന്ധും കഴിഞ്ഞു ശ്രുതിയും തീർന്ന ഗായകൻ
നാണയം വാങ്ങിപ്പിരിഞ്ഞുപോയ്
നായകർ പൂവിട്ടു ഭജനം കഴിഞ്ഞു വേഗം
കരിമ്പൂച്ചകൾക്കൊപ്പമെങ്ങെപ്പഴെ യാത്രയായ്…’

രാജ്യത്തിന് തന്നെ മുഖമുദ്രചാർത്തിയ ധീരദേശാഭിമാനിയായിരുന്നു ഗാന്ധി. ആദർശങ്ങൾ സ്വന്തം ജീവിതത്തിലൂടെ പകർത്തി ആളുകൾക്ക് മാതൃകയായവനാണ് ഗാന്ധി. രാജ്യത്തിന് വേണ്ടി അഹിംസയിലൂടെയും, സത്യത്തിലൂടെയും പോരാടി വീരമ്യത്യൂ വരിച്ച മഹാൻ. രാജ്യത്തെ ഏകോപിപ്പിക്കാനും നാനാത്വത്തിൽ ഏകത്വം ദർശിക്കുവാനും ഏറെ ആഗ്രഹിച്ചിരുന്നു അദ്ദേഹം. അതിനായി ശത്രുവിനോടുപ്പോലും സ്‌നേഹത്തോടെ കീഴടക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എന്നാൽ ഇന്ന് ഭാരതമാകെ മാറിയിരിക്കുകയാണ്. വിദേശരാജ്യങ്ങളിലിരുന്നുകൊണ്ട് തന്നെ ഭാരതീയനെ വിമർശിക്കുന്ന മറ്റൊരു ഭാരതീയൻ. സത്യവും നന്മയും അഹിംസയും കോർത്തിണക്കിയ സന്ദേശങ്ങൾ നന്മകളിലേക്കു പകർന്നു നൽകിയ ഗാന്ധിയും അദ്ദേഹത്തിന്റെ ആദർശങ്ങളും ഇന്നത്തെ ജനത കാറ്റിൽ പറത്തുകയാണ്.

തനിയെ നടന്നു നീ പോവുക
തളർന്നാലുമരുതേ പരാശ്രയവുമിളവും
അനുഗാമിയില്ലാതെ പഥിക നിൻ ദീപമീ
യവനിയിൽ സ്‌നേഹമാം ദൈവം’
അവന് പേരള്ളാഹു-രാമ-നിശോ
സത്യമവനാറചഞ്ചലൻ ധീരൻ
ധീരമാം സ്‌നേഹമേശാന്തിശാന്തിഗീതമാം
മാണാർകുമേ ഗാന്ധി
ആരാണ് ഗാന്ധി- ആരാണ് ഗാന്ധി നിഴൽച്ചുള്ളിയൂന്നി
ചരിത്രത്തിലെങ്ങോ നടന്നവൻ
താൻ തീർത്ത വറച്ചട്ടിയിൽ വീണുതാനെ പുകഞ്ഞവൻ
വെറുതെ കിനാവിന്റെ കഥകൾ പുലമ്പിയോൻ
കനവായിരുന്നുവോ ഗാന്ധി
കഥയായിരുന്നുവോ ഗാന്ധി
തനിയെ നടന്നു നീ പോവുക
തളർന്നാലുമരുതേ പരാശ്രയവുമിളവും
അനുഗാമിയില്ലാത്ത പഥികനിൽ ദീപമീ
യവനിയിൽ സ്‌നേഹമാം ദൈവം ‘

വെള്ളവസ്ത്രങ്ങൾ ധരിച്ച പുറമോടികാട്ടി ഗാന്ധി വചനങ്ങളെക്കുറിച്ച് ആവേശത്തോടെ പ്രസംഗിക്കുന്ന ഇന്നത്തെ മഹാന്മാർ യഥാർത്ഥത്തിൽ വിഷവിത്തുകളാണ് വിതയ്ക്കുന്നത്. ജാതിയുടെയും, മതത്തിന്റെയും, വർഗ്ഗത്തിന്റെയും, ഭാഷയുടെയും പേരിൽ തമ്മിൽ കലഹിക്കുന്ന ജനത. ആ ഒരു ജനതയെ നോക്കിനെടുവീർപ്പിടുന്ന ഗാന്ധി. ഓരോ ജനതയും ഓരോ ഗ്രാമങ്ങളിൽ നിന്നാണ് പിറക്കേണ്ടത് എന്ന് പറഞ്ഞിരുന്ന ഗാന്ധിയെ വിസ്മരിച്ചുകൊണ്ട് ഗ്രാമങ്ങൾ ചുട്ടെരിക്കുകയാണ് ഇന്നത്തെ ജനത. ഇതിനിടയിൽപ്പെട്ട് ഒന്നുമറിയാതെ പാടുന്ന ഗ്രാമീണ കുട്ടികൾ അവർ പാടുന്നത് ദുഖാർത്തമായ ഗീതങ്ങളാണ്.
അല്ലാഹുവും, രാമനും, ഈശോയുമെല്ലാം ഒരേ ചൈതന്യമാണെന്നും അചഞ്ചലമായ ഒരു ശക്തിയാണെന്നും ശാന്തിയാണെന്നും വാഴ്ത്തിപ്പാടിയിരുന്ന ഗാന്ധി. സ്വന്തമായി ഒരു ചരിത്രം സ്യഷ്ടിച്ചും മറ്റുള്ളവർക്ക് വേണ്ടി ജീവിതം ബലികഴിച്ചും മാതൃകയായി മാറിയ ഗാന്ധിയുടെ ചരിത്രം ഇരുട്ടിലാഴ്ത്തിക്കൊണ്ട്. ഇവർ ചോദിക്കുന്നു ആരാണ് ഈ ഗാന്ധി ? വളച്ചുകെട്ടിയ ഒരു കഥയിലെ നായകനാണോ? അതോ വെറും സ്വപ്‌നമാണോ? പരസ്പരം ചോദിച്ചുകൊണ്ട് സ്വന്തം വ്യക്തിത്വത്തെ നാണം കെടുത്തുന്ന ഒരു ജനതയെ ഈ കവിതയിലൂടെ നമുക്ക് കാണാൻ കഴിയും.

 

വി.മധുസൂദനൻ നായരും ലേഖകൻ കടയ്ക്കാവൂർ പ്രേമചന്ദ്രനായരും തിരുവന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ

‘ ആരാണ് ഗാന്ധി-ആരാണ് ഗാന്ധി
നിഴൽച്ചുള്ളിയൂന്നി ചരിത്രത്തിലെങ്ങോ നടന്നവൻ
താൻ തീർത്ത വറച്ചട്ടിയിൽ വീണു തനിയെ പുകഞ്ഞവൻ
വെറുതെ കിനാവിന്റെ കഥകൾ പുലമ്പിയോൻ
കനവായിരുന്നുവോ ഗാന്ധി
കഥയായിരുന്നുവോ ഗാന്ധി

പണ്ട് ഗ്രാമങ്ങളിലും നാട്ടിടവഴികളിലും ഗാന്ധിജിയുടെ വീരഗാഥകൾ പാടിപ്പുകഴ്ത്തിയവർ ഉണ്ടായിരുന്നു. അശരണർക്ക് അത്താണിയും, കരയുന്ന കണ്ണുകൾക്ക് ശാന്തി നൽകിയും സഹജീവികളെ ഉപദ്രവിക്കാതെയും സഹനത്തോടു കൂടി കഴിഞ്ഞിരുന്ന ഗാന്ധി. സന്തോഷത്തെയും സങ്കടത്തേയും നിസ്സംഗതയോടെയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഒന്നിനേയും നിന്ദിക്കാതെ നല്ലതിനെ വന്ദിച്ചുകൊണ്ട് ഒരു തീനാളം പോലെ ഭാരതമണ്ണിൽ കത്തി ജ്വലിച്ചിരുന്ന ഒരാൾ രൂപം. ഇന്ന് ആ ഗാന്ധിയെ കാണാനാകാതെ പലയിടത്തും തേടുകയാണ് ആളുകൾ.

‘ എവിടെ ഞാൻ തേടുന്ന ഗാന്ധിയെ
സ്വതന്ത്ര കവിതകൾ കസവിട്ട ചുണ്ടിലോ
പൈശാചനഗരംമിനുകും
അധികാരലോകത്തിലോ
ആഭിജാതക്കളമൊരുങ്ങുമെന്നുള്ളിലോ ‘

കരയുന്ന കുഞ്ഞിന് ഒരു നേരത്തെ ആഹാരം നൽകാൻ മാനം വിൽക്കേണ്ടിവരുന്ന തെരുവ് സ്ത്രീകൾക്ക് മുന്നിൽ മറ തീർത്തവനായിരുന്നു ഗാന്ധിജി.

‘ കുഞ്ഞിന് കൊറ്റിനായ് മേനി വിൽക്കും
തെരുവു പെണ്ണിനൊരു മറയാണു ഗാന്ധി
അളയറ്റയുവതയ്ക്ക് ബോധം പുൽകുവാൻ
തണലുള്ളൊരിടമാണ് ഗാന്ധി’
ആ ഗാന്ധി ഇന്ന് കരയുകയാണ്. പ്രശാന്തിയുടെ ഒരു കണികപോലുമില്ലാത്ത ഗ്രാമങ്ങളെ നോക്കി. ദൈവത്തെ പങ്കിട്ടെടുകുന്ന ഭക്തരെ നോക്കി. ചങ്ക് കീറി തുളയുന്ന ക്രൂരകൃത്യങ്ങളെ നോക്കി, സ്‌നേഹത്തിന്റെ കപടമുഖങ്ങളെ നോക്കി- ഗാന്ധി വിതുമ്പുന്നു….
എവിടെയോ കരയുന്ന ഗാന്ധി, എവിടെയോ കരയുന്ന ഗാന്ധി, എവിടെയോ കരയുന്ന ഗാന്ധി. പ്രശാന്തി തൻ കണികയും വറ്റുമീ ഗ്രാമ നേത്രങ്ങളിൽ പങ്കിട്ടുതിന്നുന്ന ദൈവങ്ങൾ ഭക്തന്റെ ചങ്കുകീറുന്ന ഹിംസകളങ്ങളിൽ തനിയെ നടന്നിട്ടും തളരാതെ വീഴാതെ പരാശ്രയമില്ലാതെ നടന്നു നീങ്ങുന്ന ഗാന്ധി ചെന്നെത്തുന്നത് ഭാരതത്തിന്റെ നദീതടസംസ്‌കാരങ്ങളിലാണ്. അവിടെ ഭജനം മറന്നുപോയ യമുനയേയും, മലീനസമാക്കപ്പെട്ട ഗംഗയെയും, തപസിന്റെ പുണ്യം നേടിയ സരസ്വതിയെയും, ഉള്ളു നിറഞ്ഞ സിന്ധുവിനെയും, നിസ്സഹായതയായി തീർന്ന നർമ്മദയേയും കലഹിതമായ കാവേരിയേയും, നോക്കി ഗാന്ധി പാടുന്നു…..
‘തനിയെ നടന്നു നീ പോവുക തളർന്നാലുമരുതേ
പരാശ്രയമിളവും അനുഗാമികൾ വെടിഞ്ഞാലും
നിനക്കുള്ളിലെ വഴിയും വിളയും ഭജനം മറന്നൊരു യമുനേ
ദുരാചാരമലീനതാം ഗംഗേ
തീർത്ഥവചനം മറന്നൊരു സരസ്വതി, വെടിയുണ്ട മരണമായ് തുപ്പുന്ന സിന്ധു
നിരാലംബനയനം നിറയ്ക്കുന്ന നർമ്മദേ
ഒരു തുള്ളിനീർ കലഹം മറിച്ചിടാ കാവേരി…’

നിങ്ങളെല്ലാം ചേർന്ന് രക്ത പൂരിതമായ സബർമതിക്ക് നേരെ ഒരു തുള്ളി നീരെങ്കിലും വർഷിച്ച്, ആത്മശുദ്ധരായ് ഒരുമിച്ച് ചേർന്നൊഴുകുവാനായ് അദ്ദേഹം പാടുകയാണ്.

അത്മശുദ്ധരായ് ഒന്നുചേർന്നാഴുകൂ..
നിങ്ങളീ രക്തസബർമതിയും
അശ്രു തുള്ളി നീരു യാചിച്ചു
ആത്മശുദ്ധരായ് ഒന്ന് ചേർന്നൊഴുകൂ

എന്നൊക്കെ പറയാൻ കഴിയുന്ന പാടാൻ കഴിയുന്ന കവിയെ വരും കാലത്തിലും മറക്കാൻ ആവില്ല തന്നെ…

തയ്യാറാക്കിയത്

കടയ്ക്കാവൂർ പ്രേമചന്ദ്രൻനായർ
Share

Leave a Reply

Your email address will not be published. Required fields are marked *