മഹാകവി കുമാരനാശാൻ (1873-1924)

മഹാകവി കുമാരനാശാൻ (1873-1924)

അനശ്വരങ്ങളായ കൃതികളിലൂടെ ഇന്നു മലയാളികളുടെ മനസ്സിൽ ജീവിക്കുന്ന – മഹാകവി. തിരുവനന്തപുരം ജില്ലയിലെ കായിക്കര എന്ന മനോഹരമായ കടലോരഗ്രാമം കടയ്ക്കാവൂർ പഞ്ചായത്തിലാണ്. പടിഞ്ഞാറ് അറേബ്യൻ കടലും കിഴക്ക് അഞ്ചുതെങ്ങ് കായലും,കായൽ മധ്യത്ത് പ്രകൃതിരമണീയമായ പൊന്നുംതുരുത്തും. ചിറയിൻകീഴ് താലൂക്കിലെ കായിക്കര എന്ന് ഗ്രാമത്തിൽ തൊമ്മൻവിളാകത്തുവീട്ടിൽ ആയിരത്തി നാൽപ്പത്തിഎട്ട് മേടം ഒന്നാം തീയതി (1873 ഏപ്രിൽ 12ന്) മഹാകവി കുമാരനാശാൻ ജനിച്ചു. അച്ഛൻ നാരായണനും, അമ്മയുടെ പേർ കാളിയമ്മയുമെന്നായിരുന്നു. സംസ്‌കൃത വിദ്യാർത്ഥിയായിരിക്കെ 14-ാമത്തെ വയസ്സിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. തുടർന്ന് കുറച്ചുനാൾ കണക്കെഴുത്തുകാരനായും ജോലി നോക്കി. ഇളംപ്രായത്തിൽതന്നെ അദ്ദേഹം ശ്രംഗാരശ്ലോകങ്ങൾ രചിക്കാറുണ്ടായിരുന്നു.
കുമാരനാശാനെ മഹാകവിയാക്കിയ ഖണ്ഡകാവ്യമാണ് വീണപുവ്. ശ്രീനാരായണ ഗുരുവിനോടൊത്ത് 1083 വൃശ്ചികത്തിൽ (1907) പാലക്കാട്ടെ ജൈനമേട്ടിൽ താമസിച്ചിരുന്നപ്പോഴാണ് ആശാൻ വീണപൂവ് രചിച്ചത്. മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിൽ തലശ്ശേരിയിൽ നിന്നിറങ്ങുന്ന ‘മിതവാദി’യിലാണ് ആദ്യം വീണപുവ് പ്രസിദ്ധീകരിച്ചത്. മഹാകാവ്യമെഴുതാതെ തന്നെ മഹാകവിയായ കുമാരനാശാനെ ലോകത്താകെയുള്ള കാവ്യധാരകളോടും പ്രതിഭകളോടും അണിചേർത്തത് വീണപുവാണ്. മനുഷ്യജീവിതത്തിന്റെ നശ്വരതയും അനിശ്ചിതത്വവും ആവിഷ്‌കരിക്കാൻ കവിക്ക് വെറും 164 വരികൾ മതിയായിരുന്നു. ഉള്ളൂരും, വള്ളത്തോളും, ആശാനുമാണ് മലയാള കവിതയെ മണിപ്രവാള വൈതരണികളിൽ നിന്ന് മോചിപ്പിച്ചുകൊണ്ടു വന്നത്. മനുഷ്യ ജീവിതവും പ്രകൃതിയും തമ്മിലുള്ള ഇഴ പിരിയാനാകാത്ത ബന്ധത്തിന്റെ രസത ്ന്ത്രമാണ് വീണപൂവിൽ ഇതൾവിരിയുന്നത്. ആശാന്റെ മറ്റുകവിതകളിൽ നായികമാരും നായകന്മാരുമുള്ളപ്പോൾ വീണപൂവിൽ പൂവുമാത്രം നായകത്വം വഹിക്കുന്നു. ആധുനിക കവിത്രയത്തിലെ അഗ്രഗണ്യനും, ആശയ ഗാംഭീര്യനുമായിരുന്നു കുമാരനാശാൻ. കവിതയെ സാമുഹൃനീതികൾക്കെതിരെ പൊരുതുന്ന പടവാളാക്കി മാറ്റുകയാണ് ആശാൻ ചെയ്തത്. മലയാള കവിതയിൽ കാല്പനിക വസന്തത്തിന് തുടക്കംകുറിച്ചവരിൽ പ്രമുഖനായിരുന്നു അദ്ദേഹം. മഹാകാവ്യമെഴുതാതെ തന്നെ ആശാൻ മഹാകവിയായി അംഗീകരിക്കപ്പെട്ടു. അത്യഗാധമായ മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം – അതുകൊണ്ട് തന്നെ ആഴമേറിയ ആശയങ്ങളുടെ കലവറകൂടിയാണ് അദ്ദേഹത്തിന്റെ കവിത. അതിധന്യമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. മാനവികതയുടെ മഹത്തായ ചൈതന്യം ഉൾക്കൊള്ളുന്ന താണ് മലയാളത്തിന്റെ സർഗ്ഗ സൃഷ്ടികളുടെ ശക്തി. മലയാള കവിതയുടെ ആഴം വർദ്ധിപ്പിക്കുകയും അതിന്റെ വികാസത്തിന് പുത്തൻപാതകൾ തെളിയിക്കുകയും ചെയ്ത മഹാകവി, നിന്ദിതരുടേയും, പീഡിതരുടേയും ഉന്നതിക്കായി ജീവിതകാലം മുഴുവൻ പ്രയത്‌നിച്ച സാമൂഹ്യപരിഷ്‌കർത്താവ് എന്നീ നിലകളിലും എക്കാലവും സ്മരിക്കപ്പെടും. ശ്രീനാരായണ ഗുരുവിന്റെ വത്സലശിഷ്യനായിരുന്നു, കവി. അദ്ദേഹത്തെ കുമാരനാശാനാക്കിയതും ഗുരുതന്നെ. ഡോ. പൽപ്പുവിലും, കുമാരനാശാനിലുമായിരുന്നു ഗുരു തന്റെ പിൻഗാമിയെ ദർശിച്ചിരുന്നത്.

പ്രധാനകൃതികൾ: ചിന്താവിശിഷ്ടയായ സീത, ദുരവസ്ഥ, ബാലരാമായണം, ശ്രീബുദ്ധചരിതം, കിളിപ്പാട്ട്, മേഘസന്ദേശം (തർജ്ജിമ), സൗന്ദര്യലഹരി (തർജ്ജിമ), വീണപുവ്, കരുണ, നളിനി, ലീല, പ്രരോദനം, ചണ്ഡാലഭിഷുകി തുടങ്ങിയ ഖണ്ഡകാവ്യങ്ങൾ. കൂടാതെ മണിമാല, വനമാല, പുഷ്പവാടി തുടങ്ങിയവ കവിതാ സമാഹാരങ്ങളും ആണ്. ഇതിൽ സാമൂഹ്യപരിഷ്‌കരണം ലക്ഷ്യമിട്ട് രചിക്കപ്പെട്ടവയെന്ന് പറയാവുന്നത് ദുരവസ്ഥയും, ചണ്ഡാലഭിഷുകിയും മാത്രമാണ്. ബാക്കിവരുന്നവയത്രയും പ്രണയഗീതങ്ങളാണ്. ഈ പ്രണയകാവ്യങ്ങളിലും പരിഷ്‌കരണത്തിന്റെ അനുരണനങ്ങൾ കാണാനാകും.

ലീലയുടെ കാമുകൻ മദനനും, നളിനിയെ കാത്തിരിക്കുന്ന ദിവാകരനും. ലീലയുടെ കാമുകൻ മദനൻ ഋഷിതുല്യമായ പരിവേഷം നൽകിയിരിക്കുന്നു. വാസവദത്തയെന്ന അഭിസാരിക അവസാന നിമിഷംവരെ സാമീപ്യത്തിനായി ദാഹിച്ച് മോഹിച്ചിരുന്ന ഉപഗുപ്തൻ തികഞ്ഞ ഭിക്ഷുതന്നെ. ഇവിടെ പ്രണയത്തിന് പുതിയൊരു മാനം നൽകാനാണ് ആശാൻ ശ്രമിച്ചത്. എന്നാൽ വിഷയാസക്തനായ തന്റെ മനസ്സിന്റെ ചാപല്യങ്ങളെ തൃപ്തിപ്പെടുത്താൻ അനുരാഗതീധ്രത വിഷയമായി സ്വീകരിക്കുകയും ചെയ്തിരുന്നു.

”ഹാ! പുഷ്പമേ” എന്ന തുടക്കത്തിൽ തന്നെ വരാനിരിക്കുന്ന വസന്തത്തിന്റെ അടയാളമുണ്ട്. പൂവിനോടുള്ള അഗാധമായ മമതാബോധവും സഹതാപവും ബഹുമാനവുമെല്ലാം ഈ താക്കോൽ വാകൃത്തിലുണ്ട്.

ഹാ! പുഷ്പമേ അധികതുംഗ പദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേനീ
ശ്രീഭൂവിലസ്ഥര, യസംശയം, ഇന്നു നിന്റെ
യാഭുതിയെങ്ങു പുനരെങ്ങുകിടപ്പിതോർത്താൽ!

മലയാള കാവ്യ സാഹിത്യശാഖയിൽ ശ്രദ്ധേയങ്ങളായ കൃതികൾ രചിച്ച ആശാൻ 1922-08 വെയിസ് രാജകുമാരനിൽ നിന്നും പട്ടുംവളയും സ്വീകരിച്ചു. ബാംഗ്ലൂരിൽ ഉപരിപഠനത്തിനായി പോയ കുമാരനാശാൻ അവിടെ ഡോ. പൽപ്പുവിന്റെ അന്തേവാസിയായി കഴിഞ്ഞു. 1903 മെയിൽ എസ്എൻഡിപി യോഗം രജിസ്റ്റർ ചെയ്തപ്പോൾ അതിന്റെ സ്ഥാപക, സെക്രട്ടറിയായി സ്ഥാനമേറ്റു. യോഗത്തിന്റെ ആശയ പ്രചരണത്തിനായി രുപം കൊണ്ട ”വിവേകോദയം”പത്രത്തിന്റെ ചുമതലയും ആശാൻ വഹിച്ചിരുന്നു. കൂടാതെ ശ്രീമൂലം അസംബ്ലിയിലെ അംഗംഎന്ന നിലയിൽ ഇന്ത്യയിലെതന്നെ ആദ്യകാല നിയമസഭാസാമാജികരിലൊരാളായി പ്രവർത്തിച്ചു. ഏറെവൈകി തന്റെ നാല്പത്തിനാലാം വയസ്സിലായിരുന്നു ആശാന്റെ വിവാഹം. അങ്ങനെ 1918 ൽ ഭാനുമതിയമ്മയുമായുള്ള വിവാഹം നടന്നു.

കാലാതിശായിയും കാലികപ്രസക്തവുമായ കവിതകൾ എഴുതിയ മഹാകവി കുമാരനാശാൻ അക്കാലത്ത് ആധുനികമായ ഒരു വ്യവസായവും ആരംഭിച്ചു. ഒരു ഓട്ടുകമ്പനി. ആശാന്റെ മരണശേഷം 75 വർഷം യൂണിയൻ ടൈൽവർക്‌സ് എന്ന സ്ഥാപനം നിലനിന്നു. 1976 -ൽ ഭാനുമതിഅമ്മ മരിച്ചപ്പോൾ ആശാന്റെ ചെറുമകൻ പ്രദീപ്കുമാർ ഈ സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുത്തു. കുമാരനാശാൻ കവിതയെഴുത്തിന്റെ കൂടെ ഒന്നാംകിട വ്യവസായവും നടത്തി. ആറ്റിങ്ങലിനടുത്ത് തോന്നയ്ക്കലിലായിരുന്നു ആശാൻ 16 കൊല്ലത്തോളം താമസിച്ചതും പ്രസിദ്ധങ്ങളായ കൃതികൾ രചിച്ചതും. അവിടെത്തന്നെ ചെറിയൊരു വീടും പറമ്പും സ്വന്തമാക്കി. !

തോന്നയ്ക്കലിലെ ആശാൻ സ്മാരകം :

ഹൈവേക്ക് അരികിലായി നിലകൊള്ളുന്ന സ്മാരകത്തിന് പഴമയുടെ പാരമ്പര്യവും പുതുമയുടെ സുഗന്ധവും ഉണ്ടെന്ന് പറഞ്ഞാൽ അതാർക്കും നിഷേധിക്കാൻ കഴിയില്ല. ഏതാണ്ട് ആശാൻ കവിതപോലെ തന്നെയാണ്, കാലത്തിന് കീഴടക്കാൻ കഴിയാതെ ചാണകം മെഴുകിയ ആ കൊച്ച്ഓലകുടിൽ സ്മാരകം മനോഹരമായ ഒരു ആശാൻ കവിതപോലെ പ്രകൃതിയുമായി ഇണചേർന്നു നിലകൊള്ളുന്നു. തിരുവനന്തപുരം-കൊല്ലം ഹൈവേയിൽ ആറ്റിങ്ങൽ ടൗണിന് തെക്ക് പറങ്കിമാവിൻ തോപ്പുകൾ തിങ്ങിനിറഞ്ഞ കൊച്ചുഗ്രാമമായ തോന്നയ്ക്കലിലാണ് ആശാന്റെ ഈ വീട്. തൊട്ടരികിലുള്ള പൊട്ടക്കിണറിന്റെ അരികിൽ ഒരു നീചനാരി നില്ക്കുന്നതായി ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അവരെകുറ്റം പറഞ്ഞുകൂടാ. ആ പെണ്ണിന്റെ കൈയ്യിലെ പാളയിൽ നിന്ന് കൊതിതീരെ തണുത്ത ജലം കുടിക്കുന്ന ഒരു ബുദ്ധഭിക്ഷുവാണ് താനെന്ന് ഏതെങ്കിലും ഒരു ആരാധകന് തോന്നുന്നുവെങ്കിൽ അതൊരു അതിഭാവനയായി കണക്കാക്കാനും വയ്യ. അത്രയ്ക്കും കാവ്യസാന്ദ്രമായ ഒരിടമായേ ആശാൻ സ്മാരകത്തെ കണക്കാക്കാവൂ….മൺമറഞ്ഞുപോയ മഹാരഥന്മാർക്കുള്ള സ്മാരകം പോലെ തോന്നയ്ക്കലിലെ ആശാൻ സ്മാരകവും നിലകൊള്ളുന്നു. കവിത്രയത്തിൽ പ്രമുഖനായ കുമാരനാശാന് മണിപ്രവാളത്തിലാണ്ടുകിടന്ന മലയാള കവിതയെ ആധുനിക ഭാവുകത്വത്തിലേക്ക് നയിച്ചതിൽ മുഖ്യസ്ഥാനമാണുണ്ടായിരുന്നത്. വള്ളത്തോളിനോടൊപ്പം മലയാള കവിതയെ വിശ്വമാനവികതയുടെ മണ്ഡലത്തിലേക്കെത്തിച്ച കാര്യത്തിലും പ്രഥമഗണനീയനത്രേ ആശാൻ.

പ്രാർത്ഥന

മഹാകവി കുമാരനാശാൻ എഴുതിയ ശ്രദ്ധേയങ്ങളായ വരികൾ :

ഗുണമെന്നിയൊരാൾക്കുമെന്നിൽനി
ന്നണയായ് വാൻതരമാകണം വിഭോ
അണുജീവിയിലും സഹോദര
പ്രണയം ത്വൽകൃപയാലെ തോന്നണം
കൂടാതെ ധാരാളം സ്‌തോത്രകൃതികളും എഴുതിയിട്ടുണ്ട്.
നിജാനന്ദവിലാസം
സുബ്രഹ്മണൃശതകം
ശിവസ്‌തോത്രമാല
ശിവസുരഭി

കേരള പാണിനിയുടെ വിയോഗത്തിൽ മനം നൊന്തെഴുതിയ ”പ്രരോദനം എന്ന കൃതിയിലെ ആദ്യശ്ലോകത്തിലെ വരികൾ…

”കഷ്ടംസ്ഥാനവലിപ്പമോ
പ്രഭൂതയോസജ്ജാതിയോ
ദൃഷ്ടശ്രീതനുധാടിയോചെ
റുതുമിങ്ങോമില്ല ഘോരാനലൻ
സ്മഷ്ടം, മാനുഷഗർവ്വ
മൊക്കെയിവിടെപ്പുക്ക
സ്തമിക്കുന്നിതി –
ങ്ങിഷ്ടന്മാർ പിരിയുന്നു
ഹാ ഇവിടമാണദ്ധ്യാ
ത്മ വിദ്യാലയം”

ചിലപ്പോഴൊക്കെ ദൈവം ഇത്തരം മഹാപ്രതിഭകളെ സൃഷ്ടിക്കും. അവർ സൂര്യതേജസ്സായി ജ്വലിക്കും – വളരെ പെട്ടെന്ന് അസ്തമിക്കുകയും ചെയ്യും ആശാൻ, ഉള്ളൂർ, വള്ളത്തോൾ, വയലാർ തുടങ്ങി എത്രയെത്ര മഹാരഥന്മാരാണ് അറിവിന്റെ അക്ഷയഖനിയായി നമുക്ക് സ്വന്തമായി അഭിമാനിക്കാൻ ഉണ്ടായിരുന്നത്. ഇളംതലമുറയെ പോലും അതിശയിപ്പിക്കുന്ന കാവ്യസൃഷ്ടികൾ. അത്തരം കാവ്യശില്പങ്ങളുടെ അസ്വാദ്യതയും, മാധുര്യവും അർത്ഥഭംഗിയും ഒക്കെ പുനർജനിക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്തവരുണ്ടാകില്ല…….അവർ ലോകത്തിന് സമ്മാനിച്ചത് വിലമതിക്കാനാവാത്ത കാവൃപുസ്തകങ്ങൾ.

സ്‌നേഹഗായകനായ ഒരു കവിയെന്ന നിലയിലാണ് ആശാൻ ഏറ്റവും പ്രശസ്തി നേടിയിട്ടുള്ളത്.

സ്‌നേഹമാണഖിലസാരമുഴിയിൽ
സ്‌നേഹസാരമിഹസത്യമേകമാം (നളിനി)
സ്‌നേഹത്തിൽ നിന്നുദിയുന്നു ലോകം
സ്‌നേഹം താൻ ശക്തി ജഗത്തിൽ സ്വയം
സ്‌നേഹം താനാനന്ദമാർക്കും
സ്‌നേഹം താൻ ജീവിതം ശ്രീമൻ സ്‌നേഹ
വ്യാഹതി തന്നെ മരണം

സ്‌നേഹം നരകത്തിൽ ദ്വീപിൽ സ്വർഗ്ഗ
ഗേഹം പണിയും പടുത്വം (ചണ്ഡാലഭിക്ഷുകി)
സഹജാമലരാഗമേ, മനോ
ഗുവിയേയും സ്ഫുടരത്‌നമാണുനീ
മഹനീയമതാണു മാറിലു-
ക്മഹമാത്മാവണിയുന്നഭൂഷണം (ചിന്താവിഷ്ടയായ സീതു
ദൂരവസ്ഥ എന്ന കൃതിയിലെ
എന്തുചെയ്യേണ്ടതങ്ങോട്ടു പോകേണ്ടു നി
അന്ധകൂപത്തിലടിഞ്ഞ ഇതാ ഞാൻ
അന്തമില്ല ഉള്ളാരത്തിലേക്കിതാ
ഹന്നു താഴുന്നു താഴുന്നു കഷ്ടം

എന്ന വരികളിൽ അറം പറ്റിയാണ് ആശാൻ പല്ലനയാറ്റിൽ മുങ്ങി മരിച്ചത്. ജാതിവ്യവസ്ഥയെ അങ്ങേയറ്റം വെറുക്കുകയും ദുഷിക്കുകയും ചെയ്തിരുന്ന ”ആശാൻ ദുരവസ്ഥയിൽ അത് വ്യക്തമാക്കുന്ന ഒട്ടേറെ വരികൾ എഴുതിയിട്ടുണ്ട്. ”മാറ്റുവിൻ ചട്ടങ്ങളെ സ്വയം അല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ’ എന്ന പ്രസിദ്ധമായ വരികൾ ദുരവസ്ഥയിൽ കാണാം.

ചണ്ഡാലഭിക്ഷുകി

വ്യാമോഹമാർന്നും സുഖത്തിൽ – പര
‘ക്ഷേമത്തിൻ വിപ്രിയമാർന്നും
പാമര ചിത്തം പുകഞ്ഞുപൊങ്ങും
ധൂമമാമീഷ്യതാൻ ജാതി

മഹാകവി കുമാരനാശാന്റെ മഴ എന്ന കവിത

ഈ കവിത്രയത്തിലേക്ക് മഴ കടന്നുവരുമ്പോൾ പദപ്പരയോഗത്തിലും കാവ്യസങ്കൽപത്തിലും കാല്പനികതയും പ്രണയവും ലാളിത്യവും ഒക്കെ കടന്നുവരുന്നു. ആശാന്റെ പ്രരോദനം എന്ന കവിതയിലേക്കിറങ്ങിവരുമ്പോൾ, മഴയിൽ വരുന്ന ഭാവങ്ങൾശ്രദ്ധിച്ചുനോക്കുക.

മൂടുംകാർമുകിലാലകാലതിമിരം
വ്യാപിച്ചുമായുന്നിതാ
കാടുംകായലുമീകടൽത്തിരകളും സഹ്യാദ്രികൂടങ്ങളും
ചൂടേറ്റുള്ളമെരിഞ്ഞെഴുന്നപുകചുഴ്നിർമ്മട്ടുവൻ
വൃഷ്ഠിയായ് പാടെ കേരളഭൂമികേണുഭുവനം കണ്ണരീൽമുയന്നിതേ
നീരാളും ഘനവേണിവായ്പ്പുരസിജനകുത്തോടിന്നശ്രുവിൽ
ധാരാപാതമിടഞ്ഞുനാഭിസരസീകവികേഞ്ഞാലവേ
കേരോദഞ്ചിതപാണിയിദ്ധരകരിങ്കല്ലും ദ്രവിച്ചിടുമാ
മോരോന്നിച്ചരമാർണ്ണവാനിലരംകൂട്ടി ഷുലബൂന്നിതേ
കാർമുകിൾ മാലആകെ പരന്നുകാടും വയലും കുന്നുസഹ്യാദ്രി
കുന്നുകനത്തമഴയായിതുടരുമ്പോൾ…………
ഭൂമികണ്ണുനീരിൽമുങ്ങിനിറയുകയാണെന്നാണ്
കവിപാടുന്നത്.

ദിവ്യകോകിലം
പാടുക, പാടുക പൊൻകുയിലേ, ഭഗവാന്റെ
വാടിയിൽ പക്ഷാഗ്രത്തിൽ തദ്ദിവ്യ പദാബ്ജങ്ങൾ
തടവിത്തടവനിപറന്നുസുഖമായി
നെടുനാൾ വിശ്വത്തിന്റെ ഭൂതിക്കായി ജീവിക്കുക”

മഹാകവി കുമാരനാശാന്റെ ”ദിവ്യകോകിലം” അല്ലെങ്കിൽ ”ടാഗോർ മംഗളം” എന്ന കവിതയിലെ വരികളാണ് ഇത്. 1922 നവംബർ 9 – ന് തിരുവനന്തപുരത്തെത്തിയ ടാഗോറിന് നൽകിയ ഉജ്ജ്വലസ്വീകരണത്തിന്റെ സ്വാഗതഗാനമായിരുന്നു ഇത്. കുമാരനാശാൻ രചിച്ച ഈ കാവ്യം ആലപിച്ചത് സ്വാതന്ത്രയസമരസേനാനിയായിരുന്ന സി. കേശവനായിരുന്നു.

മഹാകവി കുമാരനാശാൻ അന്നും ഇന്നും എന്നും:

കൊ.വ. 1099 (എ.ഡി. 1924) പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിൽ ആ വിലപ്പെട്ട ജീവൻ അപഹരിക്കപ്പെട്ടു. ഭാഷയുടേയും സാഹിത്യത്തിന്റെയും വളർച്ചക്ക് ആശാൻ സ്വകൃതികളിലൂടെ നൽകിയ സംഭാവനകൾ എന്നെന്നും നിലനില്ക്കും. കുമാരനാശാൻ ഈ ലോകത്തോട് വിടപറഞ്ഞുവെങ്കിലും സാഹിത്യ ലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ലോകം ഉള്ളിടത്തോളം കാലം എന്നും എപ്പോഴും സ്മരിക്കപ്പെടും എന്ന കാര്യം തർക്കമറ്റതാണ്. ആശാൻ തന്റെ അവസാനയാത്രക്കായി ”റെഡീമർ” എന്ന ബോട്ടിൽ കയറിയപ്പോൾ കയ്യിലുണ്ടായിരുന്ന ട്രങ്ക് പെട്ടിയിൽ രണ്ട് കയ്യെഴുത്തിപ്രതികൾ ഉണ്ടായിരുന്നു. ആശാന്റെ അവസാനത്തെ ഖണ്ഡകാവ്യമായ കരുണയും അവതാരിക എഴുതാൻ ഗ്രന്ഥകർത്താവ് ആശാനെ ഏല്പിച്ച പ്രാഫ: കെ. കൃഷ്ണന്റെ ജീവചരിത്രവും. ബോട്ടപകടത്തെ തുടർന്ന് അദ്ദേഹത്തിന്റെപെട്ടി വീണ്ടെടുത്തെങ്കിലും മഷികൊണ്ടെഴുതിയിരുന്നതിനാൽ ജീവ ചരിത്രത്തിൽ നിന്നും അക്ഷരങ്ങളെല്ലാം മാഞ്ഞുപോയിരുന്നു. പക്ഷേ, പെൻസിൽ കൊണ്ടെഴുതിരുന്നതിനാൽ വായിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്ന ആ സുന്ദരകാവ്യം – കരുണ.

 

തയ്യാറാക്കിയത്

കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ

 

Share

One thought on “മഹാകവി കുമാരനാശാൻ (1873-1924)

Leave a Reply

Your email address will not be published. Required fields are marked *