ഭാരതത്തിന്റെ വിശ്വപുത്രൻ

ഭാരതത്തിന്റെ വിശ്വപുത്രൻ

 

വി.കെ ക്യഷ്ണമേനോൻ 1896-1975

 

ജീവിച്ചിരിക്കുമ്പോൾ തന്നെ ഇതിഹാസ പുരുഷനായി മാറിയ, ലോകമെമ്പാടുമുള്ള ഭരണാധികാരികളുടേയും ആദരവാർജിക്കുവാൻ കഴിഞ്ഞ കേരളത്തിന്റെ വീരപുത്രനായിരുന്നു വി.കെ.കൃഷ്ണമേനോൻ. കാശ്മീർ പ്രശ്‌നത്തിൽ ഐക്യരാഷ്ട്ര സഭയിൽ സിംഹഗർജനം മുഴക്കിയ വാഗ്മി ,അതിപ്രഗത്ഭനായ പ്രതിരോധമന്ത്രി, ശക്തനും ധീരനുമായ സ്വാതന്ത്യസമരസേനാനി, സ്വാതന്ത്രലബ്ധിക്കുശേഷം ബ്രിട്ടണിലെ ആദ്യ ഹൈക്കമ്മീഷണർ, ഐകൃരാഷ്രസഭയുടെ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ നായകൻ എന്നീനിലകളിലെല്ലാം സമാദരണീയനായിരുന്ന വി.കെ.കൃഷ്ണമേനോനെ അത്ഭുതാദരങ്ങളോടെ മാത്രമേ ഓർമിക്കാനാവൂ. വിമർശന ബുദ്ധിയോടെ പ്രശ്‌നങ്ങൾ വിലയിരുത്താൻ പ്രാപ്തമായ കർമകൗശലവും ദീർഘവിക്ഷണവുമുള്ള നേതൃത്വത്തിന്റെ അഭാവമാണ് കോൺഗ്രസിനെ ബാധിച്ചിരുന്ന മുഖ്യ പ്രശ്‌നം. ആനന്ദഭവനിൽ താമസിച്ചുകൊണ്ട് സോഷ്യലിസത്തെപ്പറ്റി പ്രസംഗിക്കാൻ എന്തർഹത. എന്ന് നെഹ്‌റുവിനോടുപോലും ചോദിക്കാൻ തക്ക ധീരരായനേതാക്കൾ കഴിഞ്ഞകാലഘട്ടത്തിൽ ഇവിടെയുണ്ടായിരുന്നു.തനിക്ക് ശരിയെന്നുതോന്നുന്ന കാര്യങ്ങൾ തുറന്നടിച്ചു പറയുന്ന വൈവിധ്യമാർന്ന സ്വഭാവവിശേഷങ്ങളുടെ ഉടമയായിരുന്നു. മഹാത്മജിയുടെ ചില നടപടികളെപ്പോലും ധീരമായി എതിർത്ത മേനോനു അധികാരത്തിന്റെ ഉന്നതങ്ങളിലേക്കുയരാൻ സർവ്വഥാഅഹനായിട്ടും കഴിയാതെപോയി. ദേശീയതലത്തിൽ സ്ഥാപിത താൽപ്പര്യക്കാർ അദ്ദേഹത്തെ നിഷ്പ്രഭമാക്കാൻ ബോധപൂർവ്വം കരുക്കൾ നീക്കി. അവിവാഹിതനായ മേനോൻ പത്രപ്രവർത്തകൻ, പ്രസാധകൻ എന്നീ നിലകളിലും. വിഖ്യാതിയാർജിച്ചിരുന്നു. മഹാത്മജിയും ജവഹർലാൽനെഹ്‌റുവും രാജാജിയുമുൾപ്പടെയുള്ള മഹാപുരുഷന്മാരുമായി അടുത്ത സയഹൃദബന്ധം പുലർത്തിപ്പോന്നിരുന്ന മേനോൻ .ആ മഹാപുരുഷന്മാരുടെ ആദർശസംഹിതകളിൽ അടിയുറച്ചു വിശ്വസിക്കുകയും അവ ജനഹൃദയങ്ങളിലെത്തിക്കുന്നതിൽ നിതാന്തജാഗ്രത പുലർത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കർമരംഗം വിശാലമായിരുന്നു. കോൺഗ്രസ്സിനകത്തേയും ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും ഭീഷണികളേയും അപവാദ പ്രചാരണങ്ങളേയും അതിജീവിച്ചുകൊണ്ട് വിവിധമേഖലകളിൽ ഒരു പ്രകാശഗോപുരം പോലെ നിലയുറപ്പിച്ചു. രാഷ്ട്രപുരരോഗതിക്കുവേണ്ടിയും ജനങ്ങളുടെ ക്ഷേമത്തിനായും എന്തുത്യാഗം സഹിക്കാനും സന്നദ്ധനായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് മാതൃകയിലുള്ള ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക അദ്ദേഹത്തിന്റെ മുഖ്യകർമ്മമാർഗമായിരുന്നു. കോൺഗ്രസ്സ് പാർട്ടിയിലെ തന്നെ യാഥാസ്ഥിതികരായ ഒരു വിഭാഗം അദ്ദേഹത്തെ തേജോവധം ചെയ്യാൻ ബോധപൂർവ്വം കരുക്കൾ നീക്കി. എന്തും തുറന്നടിച്ചുപറയുന്ന വൈവിധ്യമാർന്ന സ്വഭാവവിശേഷങ്ങളുടെ ഉടമയായിരുന്നു അദ്ദേഹം. മലയാളഭാഷയുമായി പരിമിതമായ ബന്ധമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അദ്ദേഹം തികഞ്ഞ ഒരു ഭാഷാഭിമാനികൂടിയായിരുന്നു. മാർക്‌സിസം മനുഷ്യ സ്‌നേഹത്തിന്റെ ശാസ്ത്രീയവും സമുന്നതവുമായ ഒരു ചിന്താഗതിയാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന മേനോൻ സ്വഭാവത്തിലും ജീവിതചര്യയിലും ആർഷപാരമ്പര്യത്തെ പിൻതുടർന്നുപോന്നിരുന്നു. ജവഹർലാൽ നെഹ്‌റു മേനോന്റെ ജീവിതത്തിലേക്ക് വെളിച്ചം തെളിക്കുന്ന ഒരു സംഭവം വിവരിക്കുന്നു. ”ലണ്ടനിൽ അഭിഭാഷകനായിരുന്ന വേളയിൽ കൃഷ്ണൻമേനോൻ ഭാരതീയനായ ഒരു കുറ്റവാളിക്കുവേണ്ടി അഭിഭാഷകൻ എന്ന നിലയിൽ കോടതിയിൽ ഹാജരായി. കേസ് ജയിക്കുകയും ശിക്ഷയിൽനിന്ന് മോചിനാകുകയും ചെയ്ത ആൾ പ്രതിഫലമായി നാൽപത്് പവൻ മേനോന് നൽകുകയുണ്ടായി. അദ്ദേഹം ആകട്ടെ മുഴുവൻ പ്രതിഫലവും തിരികെനൽകി ഹസ്തദാനം ചെയ്ത് പിരിഞ്ഞു. ഇത്തരം നിരവധി സന്ദർഭങ്ങൾ മേനോന്റെ ജീവിതത്തിൽ നിന്ന് എടുത്തുദ്ധരിക്കാനുണ്ട്. പ്രതിരോധ മന്ത്രിയെന്ന നിലയിൽ ഇന്ത്യയിലെ സായുധസേനയ്ക്ക് ഒരു നവോഷസ്സ് പ്രദാനം ചെയ്യാൻ വളരെ വേഗം കൃഷ്ണമേനോനു കഴിഞ്ഞു. ഇന്ത്യയുടെ തെക്കേത്തലയ്ക്കൽ ജനിച്ചുപോയതുകൊണ്ടുമാത്രം അദ്ദേഹത്തെ തേജോവധം ചെയ്യാൻ ഒളിഞ്ഞും തെളിഞ്ഞും പ്രമുഖരായ പലരും ആദ്യന്തം ഗുഡഃശ്രമങ്ങളാരംഭിച്ചിരുന്നു. അതേക്കുറിച്ച് കൃഷ്ണമേനോന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.” ഞാൻ വിവാദങ്ങൾക്കു പിമ്പേ പോകാറില്ല. വിവാദങ്ങൾ എന്നെ തേടിവരികയായിരുന്നു. പ്രതിയോഗികളുടെ സംഘടിതമായി നീക്കം പ്രധാനമന്ത്രി നെഹ്‌റുവിനേയും കൃഷ്ണമേനോനേയും അസ്വസ്ഥരാക്കിയ സന്ദർഭങ്ങൾ നിരവധിയുണ്ട്. അക്കാരണത്താൽ മന്ത്രിസഭയിൽ നിന്ന് 1936-ൽ ബ്രസ്സൽസിൽ നടന്ന ലോകസമാധാന സമ്മേളനത്തിൽ ഇന്ത്യയിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തത് കൃഷ്ണമേനോനായിരുന്നു. ഭാരതത്തിൽ ഇടക്കാല സർക്കാർ രൂപമെടുത്തപ്പോൾ യൂറോപ്യൻ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങൾക്കു പ്രാരംഭം കുറിക്കുന്നതിനുള്ള ചുമതല നെഹ്‌റു ഏല്പിച്ചത് മേനോനെയാണ്. 1946 -47 കാലഘട്ടത്തിൽ ഐക്യരാഷ്ട്ര ജനറൽ അസംബ്ലിളിയിലേയും 1947 -ൽ ബ്രിട്ടണിലേയും അയർലണ്ടിലേയും ഇന്ത്യൻ പ്രതിപുരുഷൻ തുടർന്ന്അഞ്ചുവർഷക്കാലം ഹൈക്കമ്മിഷ്ണർ എന്നീ പദവികളിലെല്ലാം കൃഷ്ണമേനോൻ കൈവരിച്ച നേട്ടം സാർവ്രതികമായ പ്രശംസക്കർഹനാക്കി. കൊറിയയും ഇന്തോചൈനയും തമ്മിലുള്ള തർക്കത്തിൽ മധ്യസ്ഥനായും ബാഠന്ദുഗ് സമ്മേളനത്തിലും മേനോൻ സുപ്രധാന പങ്കു വഹിച്ചു. 1953 -ൽ അദ്ദേഹം രാജ്യസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടു.           1955-ൽ ഐക്യരാഷ്ട്ര അസംബ്ലിയിൽ കാശ്മീർ പ്രശ്‌നത്തെ സംബന്ധിച്ച് മേനോൻ ചെയ്ത പ്രസംഗം ദേശാഭിമാനബോധമുള്ള ആരേയും പ്രകമ്പനം കൊള്ളിക്കാൻ പര്യാപ്തമായിരുന്നു. ചിക്കാഗോയിലെ ലോകമത പാർലമെന്റിൽ ലോക ശ്രദ്ധയാകർഷിച്ച സ്വാമി വിവേകാനന്ദന്റെ സിംഹഗർജനത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ആ പ്രസംഗം. 1957-ൽ ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെടുകയും രാജ്യരക്ഷാമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു. രാജ്യസുരക്ഷക്കായി നിരവധി കർമ പദ്ധതികൾ ആസുത്രണം ചെയ്തു. ആ രംഗത്ത് ഭാവനാതീതമായ മാറ്റങ്ങൾക്കു പ്രാരംഭംകുറിച്ചതോടെ ചില നിക്ഷിപ്ത താല്പര്യക്കാർക്ക് അദ്ദേഹം കണ്ണിലെ കരടായിമാറി. അത്തരം ഉപജാപകരുടെ ഗുഢാലോചനയുടെ ഫലമായി 1962 -ലെ ചൈനീസ് ആക്രമണത്തിൽ ഇന്ത്യക്കേറ്റക്ഷതത്തിനു കാരണക്കാരൻ മേനോനാണെന്ന് അവർ വരുത്തിതീർക്കുകയും ചെയ്തതിന്റെ ഫലമായി അദ്ദേഹം രാജ്യവയ്ക്കുവാൻ നിർബന്ധിതനായി. കൃഷ്ണമേനോന്റെ നിർദ്ദേശങ്ങൾ ആദ്യ ഘട്ടത്തിൽതന്നെ പരിഗണിച്ചിരുന്നുവെങ്കിൽ ഇന്ത്യ-ചൈന യുദ്ധം ഒഴിവാക്കാമായിരുന്നുവെന്ന് പിന്നീട് പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി അർഥശങ്കയില്ലാതെ വ്യക്തമാക്കി.മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം കാലം ലോകസഭയുടേയും രാജ്യസഭയുടേയും ശ്രദ്ധാകേന്ദ്രമായിരുന്നു കൃഷ്ണമേനോൻ. 1956 മുതൽ 1962 വരെ ജവഹർലാൽനെഹ്‌റു മന്ത്രിസഭയിൽ അംഗമെന്ന നിലയിലും തികഞ്ഞ പ്രശംസക്കർഹനായി. വകുപ്പില്ലാമന്ത്രി, ആരോഗ്യമന്ത്രി, പ്രതിരോധമന്ത്രി എന്നീ നിലകളിൽ രാജ്യരക്ഷക്കുതകുന്ന നിരവധി കർമപരിപാടികൾക്ക്
അദ്ദേഹം രൂപം കൊടുത്തു. സൈനികരുടെ ക്ഷേമത്തിനും രാജ്യ രക്ഷക്കുമായി ബന്ധപ്പെട്ട വ്യവസായ സംരംഭങ്ങൾക്കുള്ള പദ്ധതികളും ആവിഷ്‌കരിച്ചു നടപ്പിലാക്കിയത് രാഷ്ട്രീയ പ്രതിയോഗികളുടെപോലും ആദരവിനർഹനാക്കി. വിദേശരാജ്യങ്ങളുമായി നയതത്രബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ മേനോൻ കൈവരിച്ച നേട്ടം തികഞ്ഞ ആദരവാർജിച്ചു. യു.എൻ.സമ്മേളന പ്രതിനിധിയെന്ന നിലയിൽ ഭാരതത്തിന്റെ ഐക്യത്തിനും ഭ്ദദതയ്ക്കും വേണ്ടി നിതാന്തജാഗ്രത പുലർത്തി. അതിലൂടെ ക്ഷണിക യശസ്വികളായ രാഷ്രീയക്കാർക്കും ഭരണാധികാരികൾക്കുമിടയിൽ കൃഷ്ണമേനോൻ ഹിമാലയ സദൃശമായ ഔന്നത്യ
ത്തോടെ കാലത്തിനു മായ്ക്കാൻ കഴിയാത്തവിധം യശസ്സാർജിച്ചു.
ജവഹർലാൽനെഹ്‌റു സ്‌നേഹവാത്സല്യങ്ങളോടെ കൃഷ്ണാ കൃഷ്ണാ എന്നു വിളിച്ചിരുന്ന മേനോൻ നെഹ്‌റുവിന്റെ പ്രതീക്ഷയ്‌ക്കൊപ്പം ഔന്നതൃയത്തിലേക്കുയരുകയും ചേരിചേരായ്മയിൽ അധിഷ്ഠിതമായ ഇന്ത്യൻ വിദേശനയത്തിന്റെ പ്രമുഖശില്പികളിൽ ഒരാളായി മാറുകയും ചെയ്തു. കൃഷ്ണമേനോനും രാജാജിയും പല കാര്യങ്ങളിലും ഭിന്നാഭിപ്രായക്കാരായിരുന്നു. എങ്കിലും ബുദ്ധിവൈഭവത്തിലും പ്രതിയോഗികളെ വകവരുത്തുന്ന കാരൃത്തിലും അവരിരുവരും സമശീർഷരായിരുന്നു. മേനോനെതിരെശക്തമായ വെല്ലുവിളികൾ ഉയർന്ന ഘട്ടത്തിൽ ബോംബയിൽ നിന്ന് ലോകസഭയിലേക്കുള്ള വാശിയേറിയ തെരഞ്ഞെടുപ്പിൽ മേനോനെ പരാജയപ്പെടുത്താൻ പ്രതിലോമകാരികൾ സകല അടവുകളും ആവിഷ്‌കരിച്ചു. പക്ഷെ എതിരാളികളുടെയാകെ കുതന്ത്രങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട് രണ്ടു ലക്ഷം വോട്ടിനാണ്
ആചാര്യകൃപലാനിയെ പരാജയപ്പെടുത്തിക്കൊണ്ട് കൃഷ്ണമേനോൻ വിജയശ്രീലാളിതനായത്.
1962 -ലെ ചൈനീസാക്രമണത്തെ നേരിടുന്നതിൽ മേനോൻ സ്വീകരിച്ച നടപടികൾക്കെതിരെ ചില നിക്ഷിപ്ത താല്പര്യക്കാർ ഒളിഞ്ഞും തെളിഞ്ഞും നടത്തിയ നീക്കങ്ങൾ കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവച്ചൊഴിയാൻ അദ്ദേഹത്തെ പ്രേരിതനാക്കി. അതോടെ കോൺഗ്രസ്സ് പ്രസ്ഥാനത്തോടുതന്നെ മോനോൻ വിട പറഞ്ഞു. ഫ്രസ്വകാലം സൂപ്രീം കോടതിയിൽ അഭിഭാഷകനായി സേവനംമനുഷ്ഠിച്ചു. പിന്നീട് ഉത്തരബോംബെയിൽ നിന്ന് ലോകസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ”രാജ്യത്തിന്റെ യശസുയർത്തുന്നതിലും, നയതന്ത്രരംഗത്തും, ഭരണരംഗത്തും ഒരു പ്രകാശഗോപുരംപോലെ ജ്വലിച്ചുയർന്ന ഒരത്ഭുതപ്രതിഭാസമായിരുന്നു കൃഷ്ണമേനോൻ. വിവാദവിഷയങ്ങൾക്കും വാഗ്വാദങ്ങൾക്കും വഴിതുറന്നിട്ട ധിഷണവൈഭവത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. മിത്രങ്ങളേയും ആരാധകരേയുമെന്ന പ്പോലെ എതിരാളികളേയും സൃഷ്ടിച്ചുകൊണ്ടായിരിക്കുക, ആരേയുംകൂസാത്ത ആത്മപ്രഭാവംക്കൊണ്ടു മാത്രം ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠനേടുക- ഇതൊക്കെസാധിച്ച അസാധാരണനാണു വി.കെ.കൃഷ്ണമേനോൻ” 1957 -ൽ യു.എൻ.രക്ഷാസമിതിയിൽ മേനോൻ ചെയ്ത പ്രസംഗം ഏഴരമണിക്കുറോളം നീണ്ടുനിന്നു. അവസാനം പ്രജ്ഞയറ്റു അദ്ദേഹം നിലംപതിച്ചു. പൂർണ വിശ്രമം നിർദ്ദേശിച്ച ഡോക്ടർമാരെ
പ്പോലും വിസ്മയഭരിതരാക്കിക്കൊണ്ട് അന്നുച്ചക്കുശേഷവും അടുത്ത ദിവസങ്ങളിലെ സമ്മേളനങ്ങളിലും ഭാരതത്തിന്റെ ആവശ്യങ്ങൾ ശക്തമായി അവതരിപ്പിച്ചുകൊണ്ടു ദീർഘമായി പ്രഭാഷണം തുടരുകയാണുണ്ടായത്.

ജവഹർലാൽ നെഹറുവും, വി.കെ ക്യഷ്ണമേനോനും

”ആർഭാടരഹിതവും ലാളിതൃവുമാർന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ലഹരിപാനിയങ്ങളോട് കടുത്ത വിയോജിപ്പായിരുന്ന അദ്ദേഹം ഒരു സസൃബുക്കായിരുന്നു. കട്ടലെറ്റും, ബിസ്‌ക്കറ്റും,ചായയുമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട ആഹാരരീതി. രാജ്യപുരോഗതിയും, ദാരിദ്ര്യവും നിലനിലക്കുന്നിടത്തോളം സ്വാതന്ത്ര്യം അർഥരഹിതമാണെന്നും പകുതി സ്വാതന്ത്ര്യവും പകുതി അടിമത്വവും,വിരോധഭാവമാണെന്നും ആഹ്വാനം ചെയ്യാറുള്ള മേനോൻ ഈ വൈരുദ്ധ്യങ്ങൾക്കെതിരെ നിരന്തമായി പോരാടി. മഹാനായ ആ കേരളപുത്രൻ 1974 ഒക്ടോബർ 6 നു ഈ ലോകത്തോടു വിടപറഞ്ഞു. കൃഷ്ണമേനോന്റെ മൃതശരീരം അദ്ദേഹമഭിലഷിച്ചിരുന്ന പ്രകാരം വൈദ്യുതി ശ്മശാനത്തിലാണ് ദഹിപ്പിച്ചത്. തന്റെ മൃതശരീരവും ചുമന്ന് ആരും കുരങ്ങുകളിനടത്തരുതെന്നും മുൻകൂട്ടി അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. മൃതദേഹവുമായി ഘോഷയാത്ര രാജ്ഘട്ടിനു സമീപത്തുള്ള ശ്മശാനത്തിലേക്കു കടക്കുമ്പോൾ വേഗതയിൽ എത്തിയകാറിൽ നിന്നു രണ്ടു നയത്രന്ത പ്രതിനിധികൾ വലിപ്പമേറിയ ഒരു പുഷ്പമാല്യം മൃതദേഹത്തിൽ ചാർത്തി ഒപ്പം പ്രദർശിപ്പിച്ച ബാനറിൽ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു.”വിയറ്റ്‌നാമിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ മഹാനായ ഇന്ത്യാക്കാരന്റെ ഓർമക്ക് ലോകത്തിലെ സ്വാതന്ത്ര്യദാഹികളായ ജനങ്ങളുടെ പേരിൽ” വിദേശരാജ്യങ്ങളിൽ ഇന്ത്യയുടെ പ്രതിച്ഛായയും സാംസ്‌കാരിക പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിൽ നിരന്തരം യത്‌നിച്ച ആ കർമദധീരൻ എല്ലാ അർഥത്തിലും വിവേകശാലിയായ അഹങ്കാരിയായിരുന്നു. ഭാരതത്തിനെതിരെ പ്രതികരിക്കുന്നവരോടു സന്ധിയില്ലാസമരത്തിനും എക്കാലവും മുൻ നിരയിലായിരുന്നു. ഭാരതീയ സംസ്‌കാരത്തിൽ അങ്ങേയറ്റം അഭിമാനംകൊണ്ടിരുന്ന ”വളർച്ചയെത്തിയ ഒരൊത്ത മനുഷ്യൻ” അതായിരുന്നു കൃഷ്ണമേനോൻ. അതിസങ്കീർണ്ണങ്ങളായ രാഷ്രീയ പ്രശ്‌നങ്ങളിൽ നെഹറുവിനെ ഉപദേശിക്കുവാൻ പ്രാപ്തനായി കൃഷ്ണമേനോൻ. നെഹ്‌റുവിന്റെ ആശയങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിൽ പ്രദർശിപ്പിച്ച വിരുത് ദക്ഷിണേന്ത്യക്കാരായ ചിലരെയെങ്കിലും തികച്ചും അസ്വസ്തരാക്കി. നെഹ്‌റുവിന്റെ പിന്തുടർച്ചക്കാരനായി മാറുമെന്നഭീതിയും അക്കൂട്ടരെ ബാധിച്ചിരുന്നു. എതിരാളികളുടെ നിരന്തരമായ ഗൂഢ പ്രവർത്തനങ്ങളാൽ മേനോന്റെ സേവനം അവസാനഘട്ടങ്ങളിലെങ്കിലും രാഷ്ട്രത്തിനു നഷ്ടമാകുകയാണുണ്ടായത്.
1921 -ലെ തെരഞ്ഞെടുപ്പിൽ കൃഷ്ണമേനോൻ തിരുവനന്തപുരത്തുനിന്നാണ് ഇടതുപക്ഷപാർട്ടികളുടെ പിന്തുണയോടെ, ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നെഹ്‌റു സ്മാരക ധനസമ്പാദനത്തിന് ലതാമങ്കേഷ്‌കറുടെ സംഗീതപരിപാടിക്കു രൂപം കൊടുക്കാൻ 1974 മാർച്ച് ആദ്യം മേനോൻ ലണ്ടനിലെത്തി. അവിടെവച്ച് മാർച്ച് 11 ന് ഹൃദയാഘാതം മൂലം ചികിത്സയിൽ കഴിയേണ്ടിവന്നു. ഏപ്രിൽ 12ന് ന്യൂഡൽഹിയിലെ ജി.വി.പാന്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അവിടെ ഏറെക്കാലം ചികിത്സവേണ്ടിവന്നു. 1974 ഒക്ടോബർ 5-ാം തീയതി രോഗനില ഗുരുതരാവസ്ഥയിലെത്തി. ഡോക്ടർമാർ ആത്മാർഥമായി പരിശ്രമിച്ചെങ്കിലും വെളുപ്പിന് രണ്ടു മണിക്ക് ഇന്ത്യയുടെ ആത്മാവിൽ ശൂന്യത സൃഷ്ടിച്ചുകൊണ്ട്‌സംഭവബഹുലമായ ആ ജീവിതത്തിനു തിരശ്ലീലവീണു. ജവഹർലാൽ നെഹ്‌റുവിനുശേഷം ഭാരതംദർശിച്ച മഹാപ്രതിഭയായിരുന്നു കൃഷ്‌നമേനോൻ. കടന്നുചെന്ന മേഖലകളിലെല്ലാം തന്റെതായ വ്യക്തിമുദ്ര ആഴത്തിൽ പതിപ്പിച്ചു; മഹനായ ഈ കർമയോഗിയുടെ ജീവിതം ഏതൊരു കേരളീയനെയും എക്കാലവും അഭിമാനപുളകിതനാക്കുകതന്നെ ചെയ്യും.

 

തയ്യാറാക്കിയത്

കടയ്ക്കാവൂർ പ്രേമചന്ദ്രൻനായർ
Share

Leave a Reply

Your email address will not be published. Required fields are marked *