കോഴിക്കോട് : റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബർ സിറ്റിയുടെ സഹകരണത്തോടെ അന്താരാഷ്ട്ര പാരിസ്ഥിതിക ഹ്രസ്വചിത്രമേള ഒക്ടോബർ 2 മുതൽ 9 വരെ ഓൺലൈനായി നടത്തും. പരിസ്ഥിതി സംബന്ധിച്ച കാര്യങ്ങളിൽ അന്തർദേശീയമായി റോട്ടറി ക്ലബ്ബ് പ്രാധാന്യം കൊടുക്കുന്നതിന്റെ ഭാഗമായാണ് റോട്ടറി ഡിസ്ട്രിക്ട് 3202. ഇത്തരമൊരു പരിപാടി ലക്ഷ്യമിടുന്നതെന്ന് സൈബർ സിറ്റി പ്രസിഡന്റ് എം.എം ഷാജി പത്രസമ്മേളനത്തിൽ പറഞ്ഞു. മുപ്പതോളം തിരെഞ്ഞെടുത്ത പാരിസ്ഥിതിക ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും. എല്ലാ രാജ്യക്കാർക്കും ചിത്രങ്ങൾ കാണാനാവുന്ന തരത്തിൽ സജ്ജീകരിച്ചതായി സംഘാടകർ പറഞ്ഞു. ഒക്ടോബർ രണ്ടിന് റോട്ടറി ഇന്റർനാഷണൽ ഡയറക്ടർ കമാൽ സാംഗവി പ്രദർശനം ഉദ്ഘാടനം ചെയ്യും. റോട്ടറി ഡിസ്ട്രിക്ട് ഗവർണ്ണർ ഡോ.ഹരിക്യഷ്ണൻ നമ്പ്യാർ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര നടൻ ജോയ്മാത്യൂ മുഖ്യാതിഥിയാവും. പത്രസമ്മേളനത്തിൽ ഡോ.സേതുശിവശങ്കർ, ടി.സി അഹമ്മദ്, സി.എസ് സവീഷ് പങ്കെടുത്തു.