ഇൻകാസ് ഷാർജ ഭവന നിർമ്മാണ ധന സഹായം നൽകി

ദുബായ് : ഇൻകാസ് ഷാർജയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വേണു അമ്പലവട്ടം ഭവന നിർമ്മാണ നിധിയിയുടെ ഉൽഘാടനം വീഡിയോ കോൺഫറൻസ് വഴി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിച്ചു. കുടുംബ സഹായ നിധി ഫിനാൻസ് കമ്മിറ്റി ചെയർമാൻ എസ് എം ജാബിറിൽ നിന്നും സഹായധനം ഷാർജ ഇൻകാസ് പ്രസിഡന്റ് അഡ്വ: വൈ എ റഹീം ഏറ്റുവാങ്ങി. പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബീഹാർ സ്വദേശിക്ക് വിമാന ടിക്കറ്റും യോഗത്തിൽ കൈമാറി. പുന്നക്കൻ മുഹമ്മദലി, ബിജു അബ്രഹാം അബ്ദുൽ സലാം, എ വി മധു, പ്രഭാകരൻ പന്ത്രോളി, ഷാന്റി തോമസ് പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

കുടുംബ സഹായ നിധി ഫിനാൻസ് കമ്മിറ്റി ചെയർമാൻ എസ് എം ജാബിറിൽ നിന്നും സഹായധനം ഷാർജ ഇൻകാസ് പ്രസിഡന്റ് അഡ്വ: വൈ എ റഹീം സ്വീകരിക്കുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *