ത്യശൂർ: പ്രക്യതി സംരക്ഷണം വലിയ പ്രാധാന്യത്തോടെ ഭരണാധികാരികൾ നടപ്പിലാക്കേണ്ടതാണെന്നും, ഭൂമിയുടെ നിലനിൽപ്പ് ജീവജാലങ്ങളുടെ നിലനിൽപ്പാണെന്ന് തിരിച്ചറിയണമെന്ന് സമസ്ത പരിസ്ഥിതി സംരക്ഷണ സമിതി സംഘടിപ്പിച്ച വെബിനാർ അഭിപ്രായപ്പെട്ടു. പരിസ്ഥിതിയെ തകർക്കുന്ന പദ്ധതികൾ നടപ്പിലാക്കാതെ, പരിസ്ഥിതിയെ അമിതമായി ചൂക്ഷണം ചെയ്യാതെ സന്തുലിതാവസ്ഥ സംരക്ഷിക്കാൻ തയ്യാറാവണമെന്ന് വെബിനാറിൽ സംസാരിച്ച സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. പ്രോഗ്രാം കൺവീനർ എം.ഡി രാജീവ് അധ്യക്ഷത വഹിച്ചു. പി.കെ ശ്രീധരൻ വിഷയാവതരണം നടത്തി. ടി.ആർ രഞ്ജു, എം.കെ സൂധീർ, നെൽസൻ ഐപ്പ്, നിഖിൽ ദാമോദരൻ, സുബൈദ മുഹമ്മദ്, കെ.സി.സുബ്രഹ്മണ്യൻ, സി.വി കുരിയാക്കോസ്, , വി.എസ് നിസാമുദ്ദീൻ, ബഷീർ മാമ്പുറം, ടി.കെ ബാബു, ശ്രീകേഷ് വെള്ളാനിക്കര, എം.സി തൈക്കാട്, മോളിതോമസ്, ഫൗസിയ ആസാദ്, സി.എൻ ഗോവിന്ദൻകുട്ടി, രാജലക്ഷ്മി കുറുമാത്ത്, മുഹമ്മദ് പട്ടിക്കര, രാമചന്ദ്രമേനോൻ, വികാസ് ചക്രപാണി, വി.ടി ആന്റണി, കലാപ്രേമി മാഹിൻ, സിറാജ് വേണുഗോപാൽ, ബദറുദീൻ കരിപ്പോട്ടയിൽ, സുധീഷ്‌കുമാർ, കുന്നംകുളം, തോമസ് മാസ്റ്റർ അക്കിക്കാവ്, പി.എം പുഷ്പാംഗദൻ, ബദറുദീൻ ഗുരുവായൂർ പങ്കെടുത്തു.