ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി പീറ്റർ ഡുറ്റന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു

ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി പീറ്റർ ഡുറ്റന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു

സിഡ്‌നി : ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി പീറ്റർ ഡുറ്റന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ എഴുന്നേറ്റപ്പോൾ പനിയും തൊണ്ട വേദനയും അനുഭവപ്പെട്ടതായി ഡുറ്റൻ പറഞ്ഞു. ഉടൻ തന്നെ ക്യൂൻസ്ലൻഡ് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു. അവരുടെ നിർദേശമനുസരിച്ചാണ് പരിശോധന നടത്തിയത്. ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞതിന് ശേഷം ആശുപത്രിയിൽ അഡ്മിറ്റായെന്നും ഡുറ്റൻ വ്യക്തമാക്കി.

കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്ന ഓസ്‌ട്രേലിയൻ സർക്കാരിലെ ആദ്യ മന്ത്രിയാണ് പീറ്റർ ഡുറ്റൻ. ക്യൂൻസ്ലൻഡ് എംപിയാണ് അദ്ദേഹം. അതേ സമയം ക്യൂൻസ്ലൻഡിൽ മാത്രം 35ഓളം പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *