തിരുവനന്തപുരം : സംസ്ഥാനത്തെ ബിവറേജ്‌സ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ജീവനക്കാർ. കൊറോണ രോഗ ഭീതി ഒഴിയും വരെ ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകള്‍ കത്തുനല്‍കിയെന്നാണ് വിവരം .
ദിവസവും ആയിരക്കണക്കിന് ആളുകളാണ് ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ എത്തുന്നത്. ഇത് രോഗ വ്യാപിക്കുന്നതിന് കാരണമാകുമെന്നാണ് ജീവനക്കാര്‍ പറയുന്നത് . പണം കൈയില്‍ വാങ്ങുന്ന സംവിധാനമാണ് സംസ്ഥാനത്തെ മിക്കവാറും ഔട്ട്‌ലെറ്റുകളിലും ഉള്ളത്. ഇത് രോഗം പടരാന്‍ കാരണമാവും എന്ന് ചൂണ്ടിക്കാണിച്ചാണ് യൂണിയനുകള്‍ കത്ത് നല്‍കിയിരിക്കുന്നത്.