ധർമശാല: മാർച്ച് 12ന് ആരംഭിക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയിൽ എത്തി. കൊവിഡ് 19 ഭീതിനില നിൽക്കുന്നതിനാൽ പര്യടനത്തിനിടെ ഇന്ത്യൻ താരങ്ങളുമായി ഹസ്തദാനത്തിനില്ലെന്നും ആരാധകരുമായി സെൽഫിയടക്കമുള്ള കാര്യങ്ങൾക്ക് സഹകരിക്കില്ലെന്നും ദക്ഷിണാഫ്രിക്കൻ കോച്ച് മാർക്ക് ബൗച്ചർ അറിയിച്ചിട്ടുണ്ട്.
മാർച്ച് 12, 15,18 തീയതികളിൽ ആണ് മൽസരം. വിരാട് കോഹിലി നായകനായുള്ള ടീമിൽ ഹർദിക് പാണ്ട്യ, ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ എന്നിവർ തിരിച്ചെത്തിയിട്ടുണ്ട്. പരിക്ക് ഭേദനമാകാത്തതിനാൽ രോഹിത് ശർമ്മ ടീമിൽ തിരിച്ചെത്തിയിട്ടില്ല. ധർമശാലയിൽ ആണ് ആദ്യ മൽസരം, പിന്നീട് ലഖ്നൗവിലും, കൊൽക്കത്തയിലുമാണ് ബാക്കി മൽസരങ്ങൾ നടക്കുന്നത്. മത്സരവേദികളായ നഗരങ്ങളിലൊന്നും കൊവിഡ ്19 റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ മത്സരം നടത്തുന്നത്തിൽ പ്രശ്നമില്ലെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.