ഇന്ത്യയ്‌ക്കെതിരെ ഏകദിന പരമ്പരയ്ക്കൊരുങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ ടീം കടുത്ത നടപടികളുമായി മുന്നോട്ട്

ഇന്ത്യയ്‌ക്കെതിരെ ഏകദിന പരമ്പരയ്ക്കൊരുങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ ടീം കടുത്ത നടപടികളുമായി മുന്നോട്ട്

ഇന്ത്യയ്‌ക്കെതിരെ ഏകദിന പരമ്പരയ്ക്കൊരുങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ ടീം കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍    കടുത്ത നടപടികളുമായി മുന്നോട്ട്.              പരമ്പരക്കിടയിൽ ഇന്ത്യന്‍ താരങ്ങളുമായി ഹസ്തദാനത്തിനില്ലെന്നും ആരാധകര്‍ക്കൊപ്പം സെല്‍ഫിക്ക് നില്‍ക്കില്ലെന്നും ദക്ഷിണാഫ്രിക്കന്‍ കോച്ച്‌ മാര്‍ക്ക് ബൗച്ചര്‍ വ്യക്തമാക്കി.

കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ചീഫ് മെഡിക്കല്‍ ഓഫീസറും ടീമിനൊപ്പം ഉണ്ട്. വ്യാഴാഴ്ചയാണ് പരമ്പരയിലെ ആദ്യ ഏകദിനം.

പരമ്പരയിൽ ആകെ മൂന്ന് മത്സരമാണുള്ളത്. ഈ മാസം 15-ന് ലഖ്‌നൗവിലും 18-ന് കൊല്‍ക്കത്തയിലുമാണ് മറ്റ് മത്സരങ്ങള്‍.

കൊവിഡ് 19 ഭീതിക്കിടയിലും പരമ്പര   മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ഇരുബോര്‍ഡുകളും നേരത്തെ വ്യക്തമാക്കിയിരുന്നു. മത്സരവേദികളായ നഗരങ്ങളിലൊന്നും കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ചാര്‍ട്ടേഡ് വിമാനങ്ങളിലാവും ടീം സഞ്ചരിക്കുകയെന്നുമാണ് വാര്‍ത്താക്കുറിപ്പിലൂടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *