ഗുണ്ടാത്തലവന്‍ സഞ്ജീവ് ജീവയെ ലഖ്നൗ കോടതിക്കുള്ളില്‍ വെടിവെച്ചുകൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗ കോടതിക്കുള്ളില്‍ വെച്ച് ഗുണ്ടാത്തലവനെ വെടിവച്ചുകൊന്നു. ഗുണ്ടാസംഘത്തലവനായ സഞ്ജീവ് ജീവയെയാണ് വെടിവച്ചുകൊന്നത്. അഭിഭാഷക വേഷത്തിലെത്തിയ അക്രമിയാണ് വെടിവച്ചത്.