ക്യാപ്റ്റന്‍ പി.വി വിക്രമിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

ക്യാപ്റ്റന്‍ പി.വി വിക്രമിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

കോഴിക്കോട്: കാര്‍ഗില്‍ രക്തസാക്ഷി ക്യാപ്റ്റന്‍ പി.വി വിക്രമിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ റോട്ടറി കാലിക്കറ്റ് മിഡ്ടൗണ്‍, എന്‍.സി.സി ഗ്രൂപ്പ്, കോഴിക്കോട് കേന്ദ്രീയ വിദ്യാലയം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. വിക്രമിന്റെ മാതാപിതാക്കളായ ലഫ്.കേണല്‍ പി.കെ.പി.വി പണിക്കര്‍, കല്യാണി പണിക്കര്‍ എന്നിവര്‍പുഷ്പാര്‍ച്ചന നടത്തി.

കോഴിക്കോട് ആസ്ഥാനമായ എന്‍.സി.സി ഗ്രൂപ്പിലെ എന്‍.സി.സി കേഡറ്റുകളും കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളും ആദരാഞ്ജലി അര്‍പ്പിച്ചു. റോട്ടറി കാലിക്കറ്റ് മിഡ്ടൗണ്‍ പ്രസിഡന്റ് കെ.വി ശ്രീജേഷ് അധ്യക്ഷത വഹിച്ചു. പബ്ലിക് ഇമേജ് ചെയര്‍ ആര്‍.ജയന്ത് കുമാര്‍ , കൗണ്‍സിലര്‍ എന്‍.ശിവപ്രസാദ്, കെ.പി ബാബു, കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പാള്‍ കേണല്‍ ശ്രീജിത്ത് വാരിയര്‍ , കേണല്‍ അഭിനവ് കുമാര്‍, കമാന്‍ഡിംഗ് ഓഫീസര്‍ ജിഗില്‍ കുമാര്‍, സുബേദാര്‍ വി.അനീഷ് കുമാര്‍, റിട്ട.ക്യാപ്റ്റന്‍ ദിനകരന്‍ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *