‘കെ.ശങ്കരനാരായണന്‍ അനുസ്മരണ സമ്മേളനം’ നടത്തി

‘കെ.ശങ്കരനാരായണന്‍ അനുസ്മരണ സമ്മേളനം’ നടത്തി

കോഴിക്കോട്: മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു അനുസ്മരണ സമ്മേളനം കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ ചാലപ്പുറത്തുള്ള സജന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി. ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ധരിച്ച വെള്ള വസ്ത്രംപോലെ ശുഭ്രത മനസ്സിലും സൂക്ഷിച്ച വ്യക്തിയാണ് കെ.ശങ്കരനാരായണന്‍ എന്ന് അദ്ദേഹം അനുസ്മരിച്ചു. എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി സ്വാഗതവും കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഡയരക്ടര്‍ അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍, മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി.അബു എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *